ടെസ്ലക്ക് മറുപടിയുമായി എത്തിയ പ്രവൈഗ് പുതിയ ഇലക്‌ട്രിക് എസ്‌യുവിയായ ഡെഫി ഇന്ത്യയില്‍ അവതരിപ്പിച്ചു.

ടെസ്ലക്ക് മറുപടിയുമായി എത്തിയ പ്രവൈഗ് പുതിയ ഇലക്‌ട്രിക് എസ്‌യുവിയായ ഡെഫി ഇന്ത്യയില്‍ അവതരിപ്പിച്ചു.


ടെസ്ലക്ക് മറുപടിയുമായി എത്തിയ പ്രവൈഗ് തങ്ങളുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവിയായ ഡെഫി ഇന്ത്യയില്‍ അവതരിപ്പിച്ചു. 51,000 രൂപ ടോക്കണ്‍ തുകയില്‍ വാഹനത്തിന്റെ ബുക്കിംഗും ആരംഭിച്ചു, അതേസമയം 2023 അവസാന പാദത്തോടെ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫ്-റോഡിംഗ് മിലിട്ടറി പതിപ്പായ വീറും ഡെഫിയോടൊപ്പം പ്രദര്‍ശിപ്പിച്ചു. സിയാച്ചിന്‍ ബ്ലൂ, വെര്‍മില്യണ്‍ റെഡ്, കാസിരംഗ ഗ്രീന്‍, ലിഥിയം, ബാര്ഡോ, ഹിന്ദിഗോ, ഗ്രീന്‍, മൂണ്‍ ഗ്രേ, ഷാനി ബ്ലാക്ക്, ഹാല്‍ഡി യെല്ലോ, എംപറര്‍ പര്‍പ്പിള്‍ എന്നിവ ഉള്‍പ്പെടുന്ന ഒമ്ബത് ബോഡി കളര്‍ ഓപ്ഷനുകളിലാണ് ഇലക്‌ട്രിക് എസ്‌യുവി ലഭിക്കുക. കൂടാതെ, വാഹനത്തിന് അഞ്ച് ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളും ലഭിക്കും .

402ബിഎച്ച്‌പി കരുത്തും 620എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 90.2kWh ബാറ്ററിയാണ് ഡെഫിയുടെ ഡ്യുവല്‍ ഇലക്‌ട്രിക് മോട്ടോറിന് കരുത്തേകുന്നത്. ഓള്‍ വീല്‍ ഡ്രൈവ് വാഹനത്തിന് 500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. വെറും 4.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇലക്‌ട്രിക് എസ്‌യുവിക്ക് കഴിയും, ഉയര്‍ന്ന വേഗത മണിക്കൂറില്‍ 210 കിലോമീറ്ററാണ്. ഫാസ്റ്റ് ചാര്‍ജിംഗിലൂടെ വെറും 30 മിനിറ്റിനുള്ളില്‍ പൂജ്യം മുതല്‍ 80 ശതമാനം വരെ ചാര്‍ജിംഗ് സാധ്യമാകും. 2,50,000 കിലോമീറ്ററാണ് വാഹനത്തിന്റെ ബാറ്ററി ലൈഫ് എന്നതും ശ്രദ്ധേയമാണ്.

പ്രവൈഗ് ഡിഫിയുടെ നീളം 4996 MM, ഗ്രൗണ്ട് ക്ലിയറന്‍സ് 234 MM ആണ്. കൂടാതെ, ഇലക്‌ട്രിക് എസ്‌യുവിക്ക് 900 എംഎം വാട്ടര്‍ വേഡിംഗ് ശേഷിയും ഉണ്ട്. കൂടാതെ, വാഹനത്തിന് ഇലക്‌ട്രോണിക് അഡ്ജസ്റ്റബിള്‍ ക്യാപ്റ്റന്‍ സീറ്റുകളും,പനോരമിക് മൂണ്‍ റൂഫും ഉണ്ടായിരിക്കും. ഡെഫിയുടെ ഉള്‍വശത്ത് 5G സ്ട്രീമിംഗ് ഉള്ള വലിയ 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റീസൈക്കിള്‍ ചെയ്ത വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച പ്രീമിയം വീഗന്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, വലിയ ഡ്രൈവര്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ എന്നിവയും ഡെഫിയില്‍ ഉണ്ടായിരിക്കും. വ്യത്യസ്ത ഡിസൈനില്‍ ഉള്ള എല്‍ഇഡി ഹെഡ്‌ലാമ്ബുകളും എസ് യുവിക്ക് ലഭിക്കുന്നു.എകദേശം 39.50 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പ്രവൈഗ് ഡെഫി ലഭ്യമാകാന്‍ ആണ് സാധ്യത.