കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് റോക്കറ്റാക്രമണം.

കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് റോക്കറ്റാക്രമണം.


അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് റോക്കറ്റാക്രമണം.വീടിനു മുകളിലാണ് റോക്കറ്റ് പതിച്ചത്. സംഭവത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെ, ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 13 യു.എസ് സൈനികരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്നയിടത്താണ് ഐ.എസ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്.