കോണ്‍ടാക്റ്റ്‌ലെസ് (ഓഫ്‌ലൈന്‍) ഫീച്ചറുമായി റൂപ്പേ കാര്‍ഡ്

കോണ്‍ടാക്റ്റ്‌ലെസ് (ഓഫ്‌ലൈന്‍) ഫീച്ചറുമായി റൂപ്പേ കാര്‍ഡ്


കൊച്ചി: നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുതിയ കോണ്‍ടാക്റ്റ്‌ലെസ് (ഓഫ്‌ലൈന്‍) ഫീച്ചറുമായി റൂപ്പേ കാര്‍ഡ് ശക്തിപ്പെടുത്തി. നിത്യോപയോഗ പേയ്‌മെന്റ് ആവശ്യങ്ങള്‍ക്കായി റീലോഡ് ചെയ്യാവുന്ന വാലറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റൂപ്പേ കാര്‍ഡ് ഉപയോഗിച്ചുള്ള എല്ലാ റീട്ടെയില്‍ പേയ്‌മെന്റുകള്‍ക്കും എന്‍പിസിഐ കോണ്‍ടാക്റ്റ്‌ലെസ് (ഓഫ്‌ലൈന്‍) സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികമായി അവതരിപ്പിച്ച ഈ സൗകര്യങ്ങള്‍ക്ക് റൂപ്പേ കാര്‍ഡ് ഉടമകളുടെ മൊത്തത്തിലുള്ള ഇടപാടുകളില്‍ വിപ്ലവം കുറിക്കും.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...

റൂപ്പേ കാര്‍ഡിലെ റീലോഡ് വാലറ്റ് ഉപഭോക്താക്കള്‍ക്ക് പിഒഎസ് മെഷീനുകളില്‍ കുറഞ്ഞ കണക്റ്റീവിറ്റി ആണെങ്കില്‍ പോലും തടസമില്ലാതെ ഇടപാടുകള്‍ സാധ്യമാക്കും. റൂപ്പേ എന്‍സിഎംസി (നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്) ഓഫ്‌ലൈന്‍ വാലറ്റ് ഉപയോഗിച്ച്‌ മെട്രോകളിലും കാബുകളിലും മറ്റും ടിക്കറ്റ് പേയ്‌മെന്റുകള്‍ നടത്താം. സാധാരണ കാര്‍ഡുകളേക്കാള്‍ വേഗത്തില്‍ ഇടപാടുകള്‍ നടത്താം. ഉള്‍പ്രദേശങ്ങളിലും ബേസ്‌മെന്റുകളിലുമൊക്കെ ഇന്റര്‍നെറ്റ് വേഗം കുറയുന്നത് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് തടസമാണ്. ഓഫ്‌ലൈന്‍ പേയ്‌മെന്റുകളിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുകയാണ്. ഈ സൗകര്യം വ്യാപാരികള്‍ക്ക് ആശ്വാസമാകും.

റൂപ്പേ കോണ്‍ടാക്റ്റ്‌ലെസ് (ഓഫ്‌ലൈന്‍) സൗകര്യം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് ഇടപാടുകളില്‍ മാറ്റം വരുത്തുമെന്നും ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം പകരുമെന്നും ഇതോടെ റൂപ്പേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അംഗീകാരമാകുമെന്നും രാജ്യത്തുടനീളമുള്ള വ്യാപാരികള്‍ക്ക് ഗുണം ചെയ്യുമെന്നും കോണ്‍ടാക്റ്റ്‌ലെസ് ഇടപാടുകളുടെ പരിധി ഉയര്‍ത്താനുള്ള ഈ പ്രഖാപനത്തോടെ ഉപഭോക്താക്കള്‍ സുരക്ഷയുടെ പുതിയൊരു തലത്തിലേക്ക് ഉയരുമെന്നും ഇത് ഡിജിറ്റല്‍ പേയ്‌മെന്റുകളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും എന്‍പിസിഐ, റൂപ്പേ & എന്‍എഫ്‌എസ് മേധാവി നളിന്‍ ബന്‍സാല്‍ പറഞ്ഞു.

\\\