യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാനായെന്ന് റഷ്യ.

യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാനായെന്ന് റഷ്യ.


യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാനായെന്ന് റഷ്യ. യുക്രൈന്റെ സൈനിക ശക്തിയും യുദ്ധം ചെയ്യാനുള്ള ശേഷിയും കുറക്കാന്‍ കഴിഞ്ഞു. യുക്രൈന്‍ വ്യോമ സേനയെ തകര്‍ത്തു. നാവികി സേനയെ ഇല്ലാതാക്കിയെന്നും റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. യുദ്ധം തുടങ്ങി ഒരു മാസവും രണ്ട് ദിവസവും പൂര്‍ത്തിയായ ശേഷമാണ് റഷ്യയുടെ അവകാശവാദം.

ഇനി ശ്രദ്ധ ഡോണ്‍ബാസ് മേഖലയുടെ വിമോചനത്തിലാണ്. ഡോണ്‍ബാസ്‌കിന്റെ 54 ശതമാനം പ്രദേശവും ഇപ്പോള്‍ റഷ്യയെ പിന്തുണക്കുന്ന യുക്രൈന്‍ സര്‍ക്കാറിനെ എതിര്‍ക്കുന്വനരുടെ നിയന്ത്രണത്തിലാണ്. മരിയുപോളിനായുള്ള യുദ്ധം തുടരുകയാണ്. സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും പരമാവധി നാശം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും റഷ്യ വ്യക്തമാക്കി. അതേസമയം റഷ്യന്‍ സേനക്ക് ശക്തമായ തിരിച്ചടി നല്‍കാനായെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.