സ്വപ്നവണ്ടികളിൽ ചീറിപ്പായുന്നവർ ആലോചിച്ചിട്ടുണ്ടോ നിങ്ങൾക്കു വേണ്ടി ആ സ്വപ്നം നെയ്തുകൂട്ടിയവരെക്കുറിച്ച്? ടിവിഎസ് വാഹനങ്ങളുടെ ഗ്ലാമറിനു പിന്നിൽ ഒരു മലയാളി യുവതി.

സ്വപ്നവണ്ടികളിൽ ചീറിപ്പായുന്നവർ ആലോചിച്ചിട്ടുണ്ടോ നിങ്ങൾക്കു വേണ്ടി ആ സ്വപ്നം നെയ്തുകൂട്ടിയവരെക്കുറിച്ച്? ടിവിഎസ് വാഹനങ്ങളുടെ ഗ്ലാമറിനു പിന്നിൽ  ഒരു മലയാളി യുവതി.


ടിവിഎസ് വാഹനങ്ങളുടെ ഗ്ലാമറിനു പിന്നിൽ ഒരു മലയാളി മിടുക്കിയാണ്, നിങ്ങൾ ഇപ്പോൾ ഓടിക്കുന്ന പ്രിയപ്പെട്ട ബൈക്ക് ഒരുപക്ഷേ ആദ്യം ഓടിച്ചത് ഈ യുവതിയായിരിക്കും. ആ ബൈക്കിന്റെ നിങ്ങൾക്കു പ്രിയങ്കരമായ ആ നിറങ്ങൾ, അവയുടെ സങ്കലനം, തിളക്കം, പേര് എഴുതിയ രീതി, ആ വണ്ടിയെ സ്വപ്നതുല്യമാക്കാൻ കൂട്ടിച്ചേർ‍ത്ത ചമയങ്ങളും ഒരുക്കങ്ങളും അതെല്ലാം ആദ്യം  കണ്ടതും ഈ യുവതിയായിരിക്കാം... എല്ലാം ഭാവനയിൽ ആണെന്നു മാത്രം.

സ്വപ്നവണ്ടികളിൽ ചീറിപ്പായുന്നവർ ആലോചിച്ചിട്ടുണ്ടോ നിങ്ങൾക്കു വേണ്ടി ആ സ്വപ്നം നെയ്തുകൂട്ടിയവരെക്കുറിച്ച്? ടിവിഎസ് മോട്ടോഴ്സിന്റെ സ്കൂട്ടി ഉൾപ്പെടെ വിവിധ സ്കൂട്ടറുകളും എൻടോർക് (NTORQ) ശ്രേണിയിലെ ബൈക്കുകളുമെല്ലാം ഉപയോഗിക്കുന്നവർ അറിയുക – അതിന്റെ സൗന്ദര്യം രൂപകൽപന ചെയ്തത് ഒരു മലയാളി യുവതിയാണ്.

സ്ത്രീകൾ വിരലിലെണ്ണാൻ മാത്രമുള്ള ഇന്ത്യൻ ഇരുചക്ര വാഹന രൂപകൽപന സിഎംഎഫ് (കളർ, മെറ്റീരിയൽ, ഫിനിഷിങ്) വിഭാഗത്തിൽ ടിവിഎസിലെ ഏക മലയാളി വനിത. ഒരുപക്ഷേ ഇന്ത്യൻ മോട്ടർ കമ്പനികളിൽ ഇതേ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഏക മലയാളി യുവതിയും. തിരുവനന്തപുരം പേട്ട കണ്ണമ്മൂല സ്വദേശിനി ശരണ്യ നായർ. ഭർത്താവ് തിരുവനന്തപുരം തിരുമല സ്വദേശി എ.എൻ.വൈശാഖ് ടിവിഎസിൽതന്നെ അഡ്വാൻസ്ഡ് ഡിസൈൻ വിഭാഗത്തിൽ പ്രവർത്തിക്കുമ്പോൾ ബൈക്ക് രൂപകൽപനാ രംഗത്ത് ഇന്ത്യയിലുള്ള ഏക മലയാളി ദമ്പതികൾ കൂടിയാകുന്നു ശരണ്യയും വൈശാഖും. ബെംഗളൂരുവിൽ ടിവിഎസ് മോട്ടോഴ്സിലെ ലീഡ് സിഎംഎഫ് ആൻഡ് ഗ്രാഫിക് ഡിസൈനറും സീനിയർ മാനേജരുമാണു ശരണ്യ. സ്കൂട്ടി, ജൂപ്പിറ്ററിന്റെ വിവിധ വേർഷനുകൾ എന്നിവയാണു ശരണ്യയിലെ ഡിസൈനറെ ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചത്. എൻടോർക്കിന്റെ റേസിങ് ബൈക്കുകൾ ഉൾപ്പെടെ ഡിസൈൻ ചെയ്തു. ‘ഇന്റർനാഷനൽ ബൈക്ക്’ വിഭാഗത്തിൽ ഒരുപിടി പുതിയ ഉൽപന്നങ്ങളുടെ പണിപ്പുരയിലാണു ശരണ്യ ഇപ്പോൾ.

2013ൽ ശരണ്യ ഈ രംഗത്തേക്കു വരുമ്പോൾ മാതൃകയാക്കാൻ ഇന്ത്യയിൽ മുൻഗാമികൾ (സ്ത്രീകൾ) തീരെ കുറവ്. ചെയ്യാൻ പോകുന്ന ജോലി എന്താണെന്നു ശരണ്യയ്ക്കു തന്നെ അറിയില്ലായിരുന്നു എന്നും  പറയാം. അതേക്കുറിച്ച് പറയും മുൻപേ ശരണ്യ ഇങ്ങോട്ടേക്കു വന്നു കയറിയതെങ്ങനെ എന്നല്ലേ പറയേണ്ടത്.