13 രാജ്യങ്ങളിലേക്ക് സ്വദേശികൾക്ക് യാത്രാനിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ.

പുതിയ വകഭേദം വന്ന കോവിഡ് ഈ രാജ്യങ്ങളിൽ പടർന്നുപിടിച്ചത് കണക്കിലെടുത്താണ് നിർദേശം.

13 രാജ്യങ്ങളിലേക്ക് സ്വദേശികൾക്ക് യാത്രാനിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ.


ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിലേക്ക് സ്വദേശികൾക്ക് യാത്രാനിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ.രാജ്യത്ത് നിലനിൽക്കുന്ന അന്താരാഷ്ട യാത്രക്കുള്ള താൽക്കാലിക വിലക്ക് തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് എടുത്തുകളയുന്ന അവസരത്തിലാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം.

ഇന്ത്യ, തുർക്കി, ലിബിയ, സിറിയ, യമൻ, ലബനാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, അർമേനിയ, സോമാലിയ, വെനീസ്വല, കോംഗോ റിപ്പബ്ലിക്, ബെലാറസ് എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യുന്നതിന് നിയന്ത്രണം. പുതിയ വകഭേദം വന്ന കോവിഡ് ഈ രാജ്യങ്ങളിൽ പടർന്നുപിടിച്ചത് കണക്കിലെടുത്താണ് നിർദേശം. പൗരന്മാരുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ തീരുമാനം എന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്