മുതിര്‍ന്ന സിപിഎം നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.

കാന്‍സര്‍ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തുടര്‍ചികിത്സയില്‍ കഴിയവേണ് കോടിയേരിയുടെ അന്ത്യം സംഭവിച്ചത്.

മുതിര്‍ന്ന സിപിഎം നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.


ചെന്നൈ: മുതിര്‍ന്ന സിപിഎം നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ (68) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തുടര്‍ചികിത്സയില്‍ കഴിയവേണ് കോടിയേരിയുടെ അന്ത്യം സംഭവിച്ചത്. കഴിഞ്ഞ മാസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം അദ്ദേഹം ഒഴിഞ്ഞത്. തുടര്‍ന്ന് എം വി ഗോവിന്ദന്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു. സിപിഎമ്മിനെ തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലേക്ക് നയിക്കുന്നതില്‍ സംഘടനാപരമായി നിര്‍ണായക റോള്‍ കോടിയേരിക്ക് ഉണ്ടായിരുന്നു. മൂന്ന് തവണ അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നാമത്തെ തവണ പദവി പൂര്‍ത്തിയാക്കും മുമ്ബാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്നും ആരോഗ്യവാനായി സഖാവ് തിരിച്ചു വരുമെന്ന അണികളുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി

സിപിഎം വിഭാഗീയ കാലഘട്ടത്തില്‍ അടക്കം പാര്‍ട്ടിയെ അച്ചടക്കതോടെ നയിച്ചു വിഎസിനെയും ഒപ്പം കൊണ്ടുപോകുന്നതില്‍ കാര്യമായ പങ്ക് കോടിയേരി ബാലകൃഷ്ണന്‍ വഹിച്ചിരുന്നു. 2006-ല്‍ സിപിഎമ്മില്‍ വിഭാഗീയത കൊടികുത്തി വാണിരുന്ന കാലത്ത് മധ്യസ്ഥന്റെ സ്ഥാനമായിരുന്നു അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി വി എസ്-പിണറായി ഗ്രൂപ്പിസത്തിലേക്ക് വഴിമാറിയ കാലത്ത് കോടിയേരി വഹിച്ച പങ്ക് ചെറുതല്ല. പിന്നെ പാര്‍ട്ടിയുടെ അമരക്കാരനായി. 16 വര്‍ഷം പിണറായി വിജയന്‍ വഹിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം അങ്ങനെ കോടിയേരിയിലെത്തി.

പാര്‍ട്ടി നേതൃ സ്ഥാനങ്ങള്‍ കണ്ണൂരില്‍ ഒതുക്കപ്പെടുന്നുവെന്ന് വിമര്‍ശനം വന്നിരുന്നുവെങ്കിലും കോടിയേരിയല്ലാത്ത മറ്റൊരു ഉചിതമായ പേര് അന്ന് സിപിഎമ്മിന് മുമ്ബിലുണ്ടായിരുന്നില്ല. അഭ്യന്തരമന്ത്രിയിരുന്ന കോടിയേരി പാര്‍ലമെന്ററി പ്രവര്‍ത്തനത്തോട് വിടപറഞ്ഞ് പിന്നെ സമ്ബൂര്‍ണ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. ഭരണത്തുടര്‍ച്ചയുമായി പിണറായി മുഖ്യമന്ത്രി പദത്തില്‍ തുടരുമ്ബോള്‍ പാര്‍ട്ടി സെക്രട്ടറി പദത്തില്‍ കോടിയേരി മൂന്നാമൂഴത്തിലേക്കു കടന്നു. പക്ഷെ അനാരോഗ്യം കോടിയേരിയെ വീണ്ടും വിശ്രമത്തിലേക്ക് പോകുകയാണ് ഉണ്ടായത്.