ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി മെഡല്‍.

ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി മെഡല്‍.


നീരജ് ചോപ്രയ്ക്ക് വെള്ളി മെഡല്‍. ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി മെഡല്‍. ഒളിംപിക് ചാമ്പ്യനായ നീരജ് ചോപ്ര 88.13 മീറ്റര്‍ ദൂരമാണ് പിന്നിട്ടത്. ആദ്യ ശ്രമം ഫൗൾ ആയ ശേഷമാണ് നീരജ് തകർപ്പൻ പ്രകടനത്തോടെ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്.

ആദ്യ നാല് റൗണ്ട് പിന്നിട്ടപ്പോൾത്തന്നെ നീരജ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മലയാളി താരം അഞ്ജു ബോബി ജോർജ് ലോംഗ് ജംപിൽ വെങ്കലം നേടിയ ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നത്.