പുതിയ ഐ.ടി നിയമം: ഫെയ്‌സ്ബുക്ക്, വാട്‌സ്‌ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി.

ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, വാട്‌സ്‌ആപ്പ്, ടെലഗ്രാം, ഷെയര്‍ചാറ്റ്, ലിങ്ക്ഡ് ഇന്‍, കൂ എന്നിവയാണ് പുതിയ ചട്ടങ്ങള്‍ ഭാഗികമായി നടപ്പാക്കിയത്.

പുതിയ ഐ.ടി നിയമം: ഫെയ്‌സ്ബുക്ക്, വാട്‌സ്‌ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി.


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹമാധ്യമ കമ്ബനികള്‍ വിവരങ്ങള്‍ കൈമാറി. ഏഴ് സാമൂഹ്യമാധ്യമങ്ങള്‍ വിഷയത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, വാട്‌സ്‌ആപ്പ്, ടെലഗ്രാം, ഷെയര്‍ചാറ്റ്, ലിങ്ക്ഡ് ഇന്‍, കൂ എന്നിവയാണ് പുതിയ ചട്ടങ്ങള്‍ ഭാഗികമായി നടപ്പാക്കിയത്. പുതിയ ഐടി ചട്ടങ്ങളിലെ മൂന്ന് നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇവര്‍ ഐടി മന്ത്രാലയത്തിന് നല്‍കി.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ..

അതേസമയം,ട്വിറ്റര്‍ മതിയായ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം അറിയിച്ചു. ഗ്രീവന്‍സ് ഓഫീസര്‍, ചീഫ് കംപ്ലൈന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്റ്റ് പേഴ്‌സണ്‍ എന്നിവരെ നിയമിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റവും സുപ്രധാനമായ ചട്ടങ്ങള്‍ സംബന്ധിച്ച്‌ വിവരം ഐടി മന്ത്രാലയത്തിന് നല്‍കിയിട്ടില്ല.