സ്പെഷ്യല്‍ വാക്സിനേഷന്‍ ഡ്രൈവ് നാളെ മുതല്‍

സ്പെഷ്യല്‍ വാക്സിനേഷന്‍ ഡ്രൈവ് നാളെ മുതല്‍


കൊല്ലം : ജില്ലയില്‍ 100 ശതമാനം വാക്സിനേഷന്‍ ലക്ഷ്യമാക്കി ഇന്ന് ( സെപ്റ്റംബര്‍ 23 ) മുതല്‍ സ്പെഷ്യല്‍ വാക്സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു. അലര്‍ജി, ഇതര രോഗങ്ങള്‍ കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നല്‍കും. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, വിക്ടോറിയ ആശുപത്രി, കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി ശാസ്താംകോട്ട, നീണ്ടകര, കുണ്ടറ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ 25 വരെയാണ് പ്രത്യേക ക്യാമ്പുകള്‍.

സെപ്റ്റംബര്‍ 26 ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആദ്യ ഡോസ് സ്വീകരിക്കാത്തവര്‍ക്കായി വാക്സിനേഷന്‍ ഡ്രൈവ് നടത്തും. പ്രാദേശികതലത്തില്‍ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.18 വയസ്സിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ക്യാമ്പ് ആവശ്യമെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു