കൊറോണ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.

കൊറോണ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.


തിരുവനന്തപുരം : കൊറോണ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ഡബ്ല്യുഐപിആര്‍ 7 ല്‍ നിന്ന് 8 ആക്കി.ഇതോടെ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.

ജനസംഖ്യാ അനുപാതം കണക്കാക്കിയാണ് നിലവില്‍ ഓരോ മേഖലകളിലും നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്നത്. ആയിരം പേര്‍ ഉള്ള മേഖലയില്‍ 7 പേര്‍ക്ക് രോഗം വന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു മാനദണ്ഡം. എന്നാല്‍ ഇത് എട്ട് ആക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം.

ഞായറാഴ്ച ലോക്ഡൗണും കര്‍ഫ്യൂവും തുടരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണായക പ്രഖ്യാപനം. അതേസമയം കേരളത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.