ക്രിമിനല്‍ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്കി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്.
സംസ്ഥാനത്തെ മുഴുവന്‍ പോലീസുദ്യോഗസ്ഥരുടെയും പശ്ചാത്തലം പരിശോധിക്കണമെന്ന് ഡി ജി പി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ക്രിമിനല്‍ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്കി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. സംസ്ഥാനത്തെ മുഴുവന്‍ പോലീസുദ്യോഗസ്ഥരുടെയും പശ്ചാത്തലം പരിശോധിക്കണമെന്ന് ഡി ജി പി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഗൗരവത്തിലെടുക്കണം. മുന്‍കാലങ്ങളിലുള്ള റിപ്പോര്‍ട്ടും പുനപ്പരിശോധിക്കണംം. സേനയിലെ ഒരാളോടും വിട്ടുവീഴ്ച വേണ്ട. പോലീസ് ഗുണ്ടാ ബന്ധം പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഡി ജി പിയുടെ നടപടി.