അമ്മേ... എന്റെ നടു.. നിലവിളിച്ചു ഞാൻ ചാടി എഴുന്നേറ്റപ്പോൾ

അങ്ങ് ദുരെ ഒരു നാട്. കായലിൽ കണ്ണെത്താ ദൂരത്തോളം വളർന്നു നിൽക്കുന്ന ആമ്പൽ പൂക്കൾ.

അമ്മേ... എന്റെ നടു.. നിലവിളിച്ചു ഞാൻ ചാടി എഴുന്നേറ്റപ്പോൾ


സ്വപ്നം

ഇന്ന് രാവിലെ ഞാനൊരു സ്വപ്നം കണ്ടു... അങ്ങ് ദുരെ ഒരു നാട്. കായലിൽ കണ്ണെത്താ ദൂരത്തോളം വളർന്നു നിൽക്കുന്ന ആമ്പൽ പൂക്കൾ. പിങ്ക് നിറത്തിലുള്ള ആമ്പൽ പൂക്കൾ.

( പണ്ടേ എനിയ്ക്ക് ഇഷ്ടമായിരുന്നു ആമ്പൽ പൂക്കൾ. എന്റെ ഡയറിയിൽ എവിടെയോ ഒരു നീല ആമ്പൽ ഉണ്ട്. വർഷങ്ങളുടെ കാലപ്പഴക്കത്തിൽ നിറം മങ്ങി ഒരു കുഞ്ഞു ആമ്പൽ പൂവ്....)

ആമ്പൽ പൂക്കളുടെ നടുവിലൂടെ തോണിയിൽ ഞാൻ പോകുകയാണ്. അങ്ങകലെ ആകാശം നിലപ്പട്ടു വിരിച്ചു എന്നെ നോക്കി പുഞ്ചിരി തൂകി. ഒരു ഇളം തെന്നൽ എന്റെ കാതിൽ പാട്ട് മൂളി. ആമ്പൽ പൂക്കളുടെ മണം എന്റെ ശ്വാസനാളത്തിനു ഒരായുസ്സിന്റെ ജീവൻ സമ്മാനമായി തന്നു. ഞാൻ ഒരു ആമ്പൽ പൂവ്, അതിനെ നോവിക്കാതെ പിഴുതെടുത്തു.അപ്പോൾ ആ ആമ്പൽ പൂവിൽ നിന്നും ഒരു കുഞ്ഞു മാലാഖ പുറത്ത് വന്നു. കുഞ്ഞി ചിറകുകളും കൈയിൽ കുഞ്ഞി വടിയും മുഖത്തു പുഞ്ചിരിയും ആയി ഒരു കുഞ്ഞു മാലാഖ. ആ മാലാഖ എന്നെ ആമ്പൽ കുളത്തിനടിത്തട്ടിലേയ്ക്ക് കൊണ്ട് പോയ്‌. അവിടെ ഒരു കൊട്ടാരം ഞാൻ കണ്ടു. ഞാൻ അതിനുള്ളിലേക്ക് കയറി.
അവിടെ കുറെ പ്രതിമകൾ ഞാൻ കണ്ടു.ഒരു രാജകുമാരന്റെ പ്രതിമ, കുറെ ഭടന്മാരുടെ പ്രതിമ, ഒരു രാജാവിന്റെ, രാജ്ഞിയുടെ പ്രതിമ. ആ . എല്ലാ പ്രതിമകളും കണ്ണുനീർ പൊഴിക്കുന്നുണ്ടായിരുന്നു. എനിക്കൊന്നും മനസിലായില്ല. ഞാൻ അവിടെ ഒന്ന് നിരീക്ഷിച്ചു. കൈയിൽ ഇരുന്ന ആമ്പൽ പൂവിന്റെ ഒരിതൾ ഞാൻ നുള്ളി എടുത്തതും ഒരു മുഴക്കത്തോടെ കൊട്ടാരം കുലുങ്ങി.

പെട്ടന്ന് പ്രതിമകൾക്ക് എല്ലാം ജീവൻ വെച്ചു. ആ രാജകുമാരൻ എന്റെ അടുത്ത് വന്നു എന്റെ കൈകൾ രാജകുമാരന്റെ കൈകളുമായി ചേർത്തു പിടിച്ചു.പെട്ടന്ന് കുലുങ്ങിയ കൊട്ടാരം തകർന്ന് വീണു...

അമ്മേ... എന്റെ നടു.. നിലവിളിച്ചു ഞാൻ ചാടി എഴുന്നേറ്റപ്പോൾ ഞാൻ തറയിൽ ആണെന്ന് എനിയ്ക്ക് മനസിലായി. സ്വപ്നം കണ്ടു കട്ടിലിൽ നിന്ന് വീണതാണ്..

എന്റെ കൈവെള്ളയിൽ എന്തോ ഉള്ളപോലെ എനിയ്ക്ക് തോന്നി... ഒരു പിങ്ക് ആമ്പലിന്റെ ഇതൾ.. ഞാൻ സ്വപ്നത്തിൽ നുള്ളിയെടുത്ത ആമ്പൽ... അപ്പോൾ എവിടെ എന്റെ രാജകുമാരൻ...??

ഉത്തരം കണ്ടെത്തണം. അതിനു ഇന്ന് രാത്രി ഉറക്കം എന്നെ വീണ്ടും ആമ്പൽ കുളത്തിലേയ്ക്ക് കൊണ്ട് പോകണം. ആ സ്വപ്നം ഒരിക്കൽ കൂടി കാണണം......എന്റെ ആമ്പൽ രാജകുമാരൻ ആ കായലിനടിയിൽ തകർന്ന കൊട്ടാരത്തിൽ എനിയ്ക്കായി കാത്തിരികുന്നുണ്ടാക്കും......,