പഠിച്ചിറങ്ങുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍ക്കെല്ലാം ജോലി.
പഠനം പൂര്‍ത്തിയാക്കുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍ക്കെല്ലാം ജോലി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. കോഴ്സ് പൂര്‍ത്തിയാക്കിയവരെ തിരക്കുള്ള മൃഗാശുപത്രികളില്‍ ഡോകടര്‍മാരുടെ സഹായിയായി നിയമിക്കാനാണ് ആലോചന. കേരളത്തിലും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി പ്രതിവര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജോലിക്കായി നിരവധി ആളുകളാണ് കാത്തിരിക്കുന്നത്. അപ്രന്റീസായാണ് നിയമനം. നിശ്ചിത തുക സ്റ്റൈപ്പന്റായും നല്‍കും.
വളര്‍ത്തുമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചതിനനുസരിച്ച് ഡോക്ടര്‍മാരുടെ തസ്തികകൾ അനുവദിചിട്ടില്ല. അതിനാല്‍ മൃഗാശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ജോലിഭാരം കൂടുതലാണ്. സംസ്ഥാനത്തെ തിരക്കുള്ള 200 മൃഗാശുപത്രികളിലാണ് നിയമിക്കുക. 2020-ല്‍ പഠനം പൂര്‍ത്തിയാക്കിയവരെയാണ് പദ്ധതിയുടെ ഭാഗമാക്കുക. സംസ്ഥാന വെറ്ററിനറി കൗണ്‍സിലിലും ടെക്നിക്കല്‍ എംപ്പോയ്മെന്റ് എക്സ്ചേഞ്ചിലും പേര് രജിസ്റ്റര്‍ ചെയ്യവരെയാണ് തിരഞ്ഞെടുക്കുക., ഓരോ ജില്ലയിലും ആവശ്യമുള്ള ഡോക്ടര്‍മാരുടെ എണ്ണം ജില്ലാ മൃഗസംരക്ഷണഓഫീസര്‍ ടെക്നിക്കല്‍ എംപ്പോയ്മെന്റ് എക്സ്ചേഞ്ചില്‍ അറിയിക്കും.
മൃഗസംരക്ഷണ വകുപ്പിന്െറപദ്ധ്തിവിഹിതത്തില്നിന്നുതന്നെ പണം കണ്ടെത്തുന്നതിനാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് അധികബാധ്യതയില്ല. ജോലിയില്‍ പ്രവേശിക്കുന്നവര്‍ അഞ്ചുമാസം നിര്‍ബന്ധമായി സേവനം ചെയ്യണം.