അവൾ എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു; നയന്‍താരക്കെതിരെ സൂപ്പര്‍താരത്തിന്റെ ഭാര്യ.

നയന്‍താരയ്ക്കെതിരെ ഞാന്‍ കോടതിയെ വരെ സമീപിച്ചിരുന്നു.

അവൾ എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു; നയന്‍താരക്കെതിരെ സൂപ്പര്‍താരത്തിന്റെ ഭാര്യ.


സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ നയന്‍താരക്കെതിരെ പ്രഭുദേവയുടെ ഭാര്യ. പ്രഭുദേവയുമായി താരം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വിവാഹം വരെ ഏകദേശം എത്തിയ ബന്ധം പിന്നീട് പിരിയുകയും പിന്നീട് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്‌തിരുന്നു.

ഇപ്പോള്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭുദേവയുടെ മുന്‍ ഭാര്യ റംലത്ത് എന്ന ലത നയന്‍താരക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. എന്റെ ഭര്‍ത്താവിനെ എന്നില്‍ നിന്നും അവര്‍ തട്ടിയെടുത്തു. നിയമപരമല്ലാതെ മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുക്കുന്ന എല്ലാ സ്ത്രീകളും ശിക്ഷിക്കപ്പെടണം.

നയന്‍താരയ്ക്കെതിരെ ഞാന്‍ കോടതിയെ വരെ സമീപിച്ചിരുന്നു. അവരൊരു മോശം സ്ത്രീയാണ്. കണ്ടാല്‍ ഞാന്‍ അവരെ അടിക്കും.
എന്റെ ഭര്‍ത്താവ് സത്യസന്ധനും ആത്മാര്‍ഥതയുള്ള ആളുമായിരുന്നു. എന്റെ ഭര്‍ത്താവ് ഒരിക്കലും അവരുമായി പ്രണയത്തിലായി എന്ന് താന്‍ വിശ്വസിക്കുന്നില്ല. അതൊരു ബ്ലാക്ക് മാജിക് ആകാനാണ് സാധ്യത. 15 വര്‍ഷത്തോളമായി ഞങ്ങളെ സംരക്ഷിക്കുന്നുണ്ടായിരുന്നു. പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത്. എന്നാല്‍ ഞാനുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം അവര്‍ തമ്മില്‍ പിരിഞ്ഞുവെന്നും റംലത്ത് പറയുന്നു.