ടി 20 ; പാകിസ്ഥാന്‍ ടീമില്‍ ഷൊയ്ബ് മഖ്സൂദിന് പകരം ഓള്‍ റൗണ്ടര്‍ ഷൊയ്ബ് മാലിക്.

ടി 20 ; പാകിസ്ഥാന്‍ ടീമില്‍ ഷൊയ്ബ് മഖ്സൂദിന് പകരം ഓള്‍ റൗണ്ടര്‍ ഷൊയ്ബ് മാലിക്.


ഒമാനിലും യുഎഇയിലും നടക്കുന്ന  ടി 20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ ഷൊയ്ബ് മഖ്സൂദിനെ മാറ്റി ഓള്‍ റൗണ്ടര്‍ ഷൊയ്ബ് മാലികിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ശനിയാഴ്ച അറിയിച്ചുനട്ടെല്ലിന് പരിക്കേറ്റതിനാല്‍ മഖ്‌സൂദിനെ ഒഴിവാക്കി, വ്യാഴാഴ്ച അദ്ദേഹം എംആര്‍ഐ സ്‌കാനിംഗിന് വിധേയനായ ശേഷം ആണ് ഈ തീരുമാനം വന്നത്, ദക്ഷിണ പഞ്ചാബിനെതിരെ ഒക്ടോബര്‍ 6 ന് നടന്ന മത്സരത്തില്‍ ആണ് താരത്തിന് പരിക്കേറ്റത്.

2007 ലെ പ്രഥമ ടി 20 ലോകകപ്പില്‍ പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു മാലിക്, റണ്ണറപ്പായി മാറിയ അവര്‍ 2009 ല്‍ ഇംഗ്ലണ്ടില്‍ ട്രോഫി ഉയര്‍ത്തിയ സ്ക്വാഡിലെ അംഗമായിരുന്നു അദ്ദേഹം. 2010 -ലെ പുരുഷ ടി -20 ലോകകപ്പില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല ശേഷം, 2012, 2014, 2016 -ല്‍ പാക്കിസ്ഥാന് വേണ്ടി മാലിക് കളിച്ചു.

അദ്ദേഹം പാകിസ്ഥാനുവേണ്ടി 116 ടി 20 കളിച്ചിട്ടുണ്ട്, 31.13 ശരാശരിയില്‍ 2335 റണ്‍സും 124.20 സ്ട്രൈക്ക് റേറ്റും നേടി. 7.08 ഇക്കോണമി റേറ്റുള്ള അദ്ദേഹം 28 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. സെപ്റ്റംബര്‍ 6 ന് പ്രഖ്യാപിച്ച ടീമിലെ നാലാമത്തെ മാറ്റമാണ് പാക്കിസ്ഥാന്‍ ഇന്ന് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 8 ന് അസം ഖാനും മുഹമ്മദ് ഹസ്നെയ്നും പകരം വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദിനെയും മധ്യനിര ബാറ്റര്‍ ഹൈദര്‍ അലിയെയും ഉള്‍പ്പെടുത്തി അവര്‍ 15 അംഗ ടീമിനെ പരിഷ്കരിച്ചു.