ആക്ഷനിലെ വിവാദമായ വസ്ത്ര ധാരണം ; മനസ്സ് തുറന്നു തമന്ന

ഈ മോഡലിൽ ഉള്ള ഒരു വസ്ത്രം ധരിക്കാനുള്ള ശരീരം തനിക്കുണ്ടോ എന്നായിരുന്നു തന്റെ സംശയം എന്നും സത്യം പറഞ്ഞാൽ ഇത് ധരിക്കാൻ വലിയ ആത്മവിശ്വാസമൊന്നും തനിക്കു ഇല്ലായിരുന്നു എന്നും തമന്ന പറയുന്നു

ആക്ഷനിലെ വിവാദമായ വസ്ത്ര ധാരണം ; മനസ്സ് തുറന്നു തമന്ന


വിശാൽ, ഐശ്വര്യ ലക്ഷ്മി, തമന്ന എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ആക്ഷൻ എന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇപ്പോൾ ഈ ചിത്രത്തിലെ തമന്നയുടെ ഗ്ലാമർ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. പച്ച നിറമുളള ഒരു ഗ്രീൻ ബോഡിസ്യൂട്ട് ആണ് ഈ ഗാനരംഗത്തിൽ തമന്നയുടെ വേഷം.

ചിത്രത്തിലെ ഗാന രംഗത്തിൽ ഈ വസ്ത്രവുമായി അമിത ഗ്ലാമറിൽ എത്തിയതിനെ കുറിച്ച് ഇപ്പോൾ തമന്ന തന്നെ മനസ്സ് തുറക്കുകയാണ്. ഇതാദ്യമായാണ് ഇങ്ങനെയൊരു വസ്ത്രം ധരിക്കുന്നതെന്നും അതുകൊണ്ടു തന്നെ തനിക്കു ആശങ്ക ഉണ്ടായിരുന്നെന്നും തമന്ന പറയുന്നു. ഈ മോഡലിൽ ഉള്ള ഒരു വസ്ത്രം ധരിക്കാനുള്ള ശരീരം തനിക്കുണ്ടോ എന്നായിരുന്നു തന്റെ സംശയം എന്നും സത്യം പറഞ്ഞാൽ ഇത് ധരിക്കാൻ വലിയ ആത്മവിശ്വാസമൊന്നും തനിക്കു ഇല്ലായിരുന്നു എന്നും തമന്ന പറയുന്നു. ഇത്തരം വസ്ത്രങ്ങൾക്ക് പ്രത്യേക ശരീരം തന്നെ ആവശ്യമാണ് എന്നും അതുകൊണ്ടു തന്നെ ഇതിനായി ഡയറ്റ് ചെയ്ത് കുറേ ഭാരം കുറച്ചതിനു ശേഷമാണു ആ വേഷം അണിഞ്ഞത് എന്നും തമന്ന വിശദീകരിക്കുന്നു. നോർമൽ സൈസിൽ ആയിരുന്നെങ്കിൽ ആ വസ്ത്രം തനിക്കു ചേരില്ലായിരുന്നു എന്നും പറഞ്ഞ തമന്ന, ഗ്ലാമർ വസ്ത്രങ്ങൾക്കു നിബന്ധനകളൊന്നുമില്ലെങ്കിലും ലിപ്‌ലോക്കുകളുടെ കാര്യത്തിൽ നോ പറയും എന്നും പറഞ്ഞു.