വാഹനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സ് സേഫ്റ്റി ബബിള്‍ അവതരിപ്പിച്ചു

വാഹനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സ് സേഫ്റ്റി ബബിള്‍ അവതരിപ്പിച്ചു


രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകള്‍ പുറത്തിറക്കുന്ന നിര്‍മ്മാതാക്കളിലൊന്നാണ് ടാറ്റ മോട്ടോര്‍സ്. 

കാറിനെയും ഉപഭോക്താക്കളെയും പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കുന്ന അണുക്കളില്‍ നിന്ന് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള "സേഫ്റ്റി ബബിള്‍" എന്നൊരു നൂതന മാര്‍ഗവുമായി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ് ടാറ്റ. 

ഈ ബബിളുകള്‍ ഡെലിവറിക്ക് തയ്യാറായ സാനിറ്റൈസ് ചെയ്ത കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നു. ഡെലിവറി പ്രക്രിയയ്ക്കായി ഒരു നെക്സോണും ടിയാഗോയും സേഫ്റ്റി ബബിളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായി കാണാം. ഇതുപോലെ, ആള്‍‌ട്രോസ്, ഹാരിയര്‍‌ എന്നിങ്ങനെ മറ്റ് എല്ലാ കാറുകള്‍‌ക്കും കമ്ബനി സമാന പ്രക്രിയ പിന്തുടരും.