ഐപിഎല്‍ കൊടിയേറ്റം മാര്‍ച്ച്‌ 26ന്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം സീസണ്‍ മാര്‍ച്ച്‌ 26ന് ആരംഭിക്കും.

ഐപിഎല്‍ കൊടിയേറ്റം മാര്‍ച്ച്‌ 26ന്.


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം സീസണ്‍ മാര്‍ച്ച്‌ 26ന് ആരംഭിക്കും. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഏറ്റുമുട്ടും. മുംബൈലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്.

ഇക്കുറി രണ്ട് ഗ്രൂപ്പുകളായാണ് മത്സരം നടക്കുന്നത്. എ.ബി എന്നിങ്ങനെയാണ് രണ്ട് ഗ്രൂപ്പുകള്‍. ആകെ 70 മത്സരങ്ങളായിരിക്കും ഗ്രൂപ്പ് ഘടത്തില്‍ ഉണ്ടാവുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരവുമാണ് നടക്കുന്നത്. ഇത്തവണ പത്ത് ടീമുകളാണുള്ളത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതുതായി മാറ്റുരയ്‌ക്കുന്ന ടീമുകള്‍.

മാര്‍ച്ച്‌ 28നാണ് പുതിയ ടീമുകളായ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം. മെയ് 29നാണ് ഐപിഎല്ലിന്റെ ഫൈനല്‍ മത്സരം. പ്ലേ ഓഫ് മത്സരങ്ങളുടെ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.