കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 27ന് മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 27ന് മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 27ന് മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്നറിയിപ്പ്. നിലവില്‍ കടലില്‍ പോകുന്ന മല്‍സ്യതൊഴിലാളികള്‍ 27 ന് മുന്നോടിയായി സുരക്ഷിത തീരത്തേക്ക് എത്തിച്ചേരേണ്ടതാണെന്ന് അറിയിപ്പില്‍ പറയുന്നു.

ഡിസംബര്‍ 23 മുതല്‍ 25വരെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉല്‍ക്കടലിലും, തമിഴ്‌നാട് തീരം, കോമോറിന്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.ഈ തിയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനം പാടില്ല.