രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലോണ്‍ ആപ്പ് പണം തട്ടിപ്പുകാരുടെ വന്‍ റാക്കറ്റിനെ വലയിലാക്കി ഡല്‍ഹി പോലീസ്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലോണ്‍ ആപ്പ് പണം തട്ടിപ്പുകാരുടെ വന്‍ റാക്കറ്റിനെ വലയിലാക്കി ഡല്‍ഹി പോലീസ്.


ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലോണ്‍ ആപ്പ് പണം തട്ടിപ്പുകാരുടെ വന്‍ റാക്കറ്റിനെ വലയിലാക്കി ഡല്‍ഹി പോലീസ്. 500 കോടിരൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസമായി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനൊടുവിലാണ് 22 പേരെ ഡല്‍ഹി പോലീസ് പിടികൂടിയിരിക്കുന്നത്. പിടിയിലായവര്‍ എല്ലാം ഇന്ത്യക്കാരാണെങ്കിലും ചൈനീസ് സംഘങ്ങളാണ് ആപ്പുകളെ നിയന്ത്രിക്കുന്നതെന്നും അവരുടെ തൊഴിലാളികളാണ് തങ്ങളെന്നും പിടിയിലായവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. നൂറിലധികം ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കുന്നവരാണ് പിടിയിലായതെന്നാണ് പോലീസ് അറിയിക്കുന്നത്. ക്യാഷ് പോര്‍ട്ട്, റുപി വേ, ലോണ്‍ ക്യൂബ്, വൗ റുപ്പി, ജയന്റ് വാലറ്റ്, ഹായ് റുപ്പി, വാലറ്റ്്‌വിന്‍, ഫിഷ് ഹബ്, യേകാഷ്, ഐയാം ലോണ്‍, ഗ്രൗട്രീ, മാജിക് ബാലന്‍സ്, ഫോര്‍ച്യൂണ്‍ട്രീ, സൂപ്പര്‍കോയിന്‍, റെഡ് മാജിക് എന്നീ ആപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ..

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 51 മൊബൈല്‍ ഫോണ്‍, 25 ഹാര്‍ഡ് ഡിസ്‌ക്ക്, 9 ലാപ്‌ടോപ്പുകള്‍, 19 ഡബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍, മൂന്ന് കാറുകള്‍ നാല് ലക്ഷം രൂപ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹവാല, ക്രിപ്‌റ്റോ കറന്‍സി വഴിയാണ് ഇത്തരക്കാര്‍ പണം തട്ടിയെടുക്കുന്നതെന്ന് പോലീസ് അറിയിച്ചു. കേരളത്തിലടക്കം നിരവധി പേരാണ് ലോണ്‍ ആപ്പുകാരുടെ തട്ടിപ്പിന് ഇരയായത്.

വലിയ രീതിയില്‍ പരാതികളും ഉയര്‍ന്നിരുന്നു.ആപ്പുകള്‍ വഴിയാണ് മറ്റ് തെളിവുകളൊന്നും ആവശ്യപ്പെടാതെ പണം കടം നല്‍കുന്നത്.ആപ്പുകള്‍ ഫോണിലേക്ക് ഡൗണ്‍ലോടാകുമ്പോള്‍ നല്‍കുന്ന കണ്‍സന്റ് വഴി വ്യക്തികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കും. പണംഅടക്കുന്നത് ഒരു തവണ തെറ്റിയാല്‍ പോലും ചോര്‍ത്തിയെടുത്ത ഫോണിലെ വിവരങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും. ഫോണിലുള്ള നമ്പറുകളിലേക്ക് വ്യക്തിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ദൃശ്യങ്ങളടക്കം അയച്ച് പ്രചരിപ്പിക്കുന്നതടക്കമാണ് ലോണ്‍ ആപ്പുകാരുടെ രീതി. കേരളത്തിലടക്കംനിരവധി പേരാണ് ആപ്പ് കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്തത്. ഡല്‍ഹി പോലീസിന്റെ ദ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍(ഇ.എഫ്.എസ്.ഒ) വിഭാഗമാണ് ലഭിച്ച നൂറോളം പരാതികളില്‍ അന്വേഷണം നടത്തിയത്.

ലോണ്‍ ആപ്പുകാര്‍ ചോര്‍ത്തിയെടുക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ ചൈനീസ് ആസ്ഥാനമായ സര്‍വറുകളിലേക്കാണ് പോവുന്നതെന്ന് പോലീസ് അറിയിച്ചു. അവിടെ നിന്നാണ് ആപ്പുകളുടെ പൂര്‍ണ നിയന്ത്രണം. വിവിധ വ്യാജ നമ്പറുകളില്‍ നിന്നാണ്ആപ്പുകളുടെ പൂര്‍ണ നിയന്ത്രണം. വിവിധ വ്യാജ നമ്പറുകളില്‍ നിന്നാണ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ വിളികള്‍ വരുന്നത്. പിന്നീട് സ്വിച്ച് ഓഫ് ആവുകയും ചെയ്യും അതുകൊണ്ടു തന്നെ ഫോണ്‍ നമ്പറിനെ ഫോളോ ചെയ്ത് അന്വേഷണം നടത്തുന്നതില്‍ പോലീസിന് പലപ്പോഴും തിരിച്ചടിയും നേരിടേണ്ടിയും വന്നിരുന്നു.