യുക്രൈന് സൈനികന്റെ നെഞ്ചില്‍ തുളച്ചു കയറിയ ഗ്രനേഡ് സാഹസിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍.
യുക്രൈന് സൈനികന്റെ നെഞ്ചില്‍ തുളച്ചു കയറിയ ഗ്രനേഡ് സാഹസിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍. പ്രവര്‍ത്തനം നിലച്ചിട്ടില്ലാത്ത ഗ്രനേഡ് ആണ് ഡോക്ടര്‍ പുറത്തെടുത്തത്. ബഖ്മുട് പ്രദേശത്ത് റഷ്യന്‍ ആക്രമണം ചെറുക്കുന്നതിനിടെയാണ് സൈനികന്റെ ശരീരത്തില്‍ ഗ്രനേഡ് തുളച്ചു കയറിയത്. ഏത് നിമിഷയും പൊട്ടിത്തെറിക്കുന്ന അവസ്ഥയില്‍ ആയിരുന്നു ഗ്രനേഡ്. രണ്ട് സൈനികരുടെ സഹായത്തോടെ ആയിരുന്നു ശസ്ത്രക്രിയ. 'സൈനികന്റെ ശരീരത്തില്‍ തുളഞ്ഞു കയറിയ വിഒജി ഗ്രനേഡ് ഞങ്ങളുടെ സൈനിക ഡോക്ടര്‍ പുറത്തെടുത്തു.
സൈന്യത്തിലെ ഏറ്റവും പരിചയ സമ്ബന്നനായ സര്ജന് മേജര്‍ ജനറല്‍ ആന്‍ഡ്രി വെര്‍ബ ആണ് ശസ്ത്രക്രിയ നടത്തിയത്. ഗ്രനേഡ് ഏതുനിമിഷവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടായിരുന്നു. അതിനാല്‍ ഇലക്ട്രോണിക് സഹായമില്ലാതെ ആയിരുന്നു ശസ്ത്രക്രിയ.'- യുക്രൈന് സൈന്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.