EPL ന് ഇന്ന് തുടക്കം

EPL ന് ഇന്ന് തുടക്കം


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിനും ഇന്ന് തുടക്കം. ആദ്യമത്സരത്തില്‍ ആഴ്സനല്‍, ബ്രന്റ്ഫോര്‍ഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി തുടങ്ങിയ വമ്ബന്മാര്‍ക്കെല്ലാം നാളെയാണ് ആദ്യ മത്സരം.പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന ടീമാണ് ബ്രന്റ്ഫോര്‍ഡ്. ജേഡന്‍ സാഞ്ചോയും റാഫേല്‍ വരാനേയുമടക്കമുള്ള താരങ്ങളെയെത്തിച്ച്‌ കരുത്ത് കൂട്ടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ്സ് യുണൈറ്റഡുമായി നാളെ ഏറ്റുമുട്ടും.

ചാംപ്യന്‍സ് ലീഗിന് പിന്നാലെ യുവേഫ സൂപ്പര്‍കപ്പും നേടിയ ചെല്‍സിക്ക് ക്രിസ്റ്റല്‍ പാലസാണ് എതിരാളികള്‍.ലുക്കാക്കു കൂടിയെത്തിയാല്‍ ചെല്‍സിയുടെ ആക്രമണത്തിന് മൂര്‍ച്ച കൂടും. ആദ്യമത്സരത്തില്‍ ലിവര്‍പൂള്‍ നോര്‍വിച്ച്‌ സിറ്റിയെ നേരിടും. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും തമ്മിലുള്ള സൂപ്പര്‍ പോരാട്ടമാണ് ഈ ആഴ്ചത്തെ ശ്രദ്ധാകേന്ദ്രം.

ആഴ്‌സണലിനെ വീഴ്ത്തി പ്രീമിയർ ലീഗിൽ വരവ് അറിയിച്ച് ബ്രെന്റ്ഫോർഡ്‌.

 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ആഴ്‌സണലിന് തോൽവി .പ്രീമിയർ ലീഗിലേക്ക് പ്രൊമേഷൻ നേടി എത്തിയ ബ്രെന്റ്ഫോർഡ്‌ ആണ് പീരങ്കിപ്പടയെ പരാജയപ്പെടുത്തിയത്.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രെന്റ്ഫോർഡിന്റെ വിജയം. നീണ്ട 74 വർഷങ്ങളുടെ ഇടവേളക്ക് ശേഷം ടോപ് ഡിവിഷനിലേക്ക് തിരിച്ചെത്തിയ ബ്രെന്റ്ഫോർഡ്‌  ആഴ്സണലിനെ വിറപ്പിക്കുന്നതാണ് കണ്ടത് . ബ്രെന്റ്ഫോർഡിനായി 22ആം മിനുട്ടിൽ സെർജി കാനോസ് ആണ് ലീഡ് നൽകിയത് .രണ്ടാം പകുതിയിൽ തിരിച്ചെത്തിയ ആഴ്സണൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവർക്ക് ബ്രെന്റ്ഫോർഡ് ഡിഫൻസ് ഭേദിക്കാൻ ആയില്ല.73ആം മിനുട്ടിൽ ബ്രെന്റ്ഫോർഡ് അവരുടെ രണ്ടാം ഗോൾ കൂടി നേടി അവരുടെ ചരിത്ര വിജയം ഉറപ്പിക്കുകയും ചെയ്തു .