ഖത്തറിന്റെ മണ്ണില്‍ ഇന്ന് സൂപ്പര്‍ താരങ്ങളുടെ പോരാട്ടം; അര്‍ജന്‍റീനക്കും ഫ്രാൻസിനും ആദ്യ പോരാട്ടം.

ഖത്തറിന്റെ മണ്ണില്‍ ഇന്ന് സൂപ്പര്‍ താരങ്ങളുടെ പോരാട്ടം;  അര്‍ജന്‍റീനക്കും ഫ്രാൻസിനും ആദ്യ പോരാട്ടം.


ദോഹ: ഖത്തറിന്റെ മണ്ണില്‍ ഇന്ന് സൂപ്പര്‍ താരങ്ങളുടെ പോരാട്ടം. ബ്വേനസ് എയ്റിസ് മുതല്‍ വന്‍കരകള്‍ കടന്ന് കേരളത്തിന്റെ മണ്ണു വരെ കണ്‍പാര്‍ത്തിരിക്കുന്ന സ്വപ്നങ്ങളിലേക്ക് മിശിഹയും കൂട്ടുകാരും ബൂട്ടുകെട്ടും. ഖത്തര്‍ സമയം ഉച്ച ഒന്നിന് (ഇന്ത്യന്‍ സമയം 3.30ന്) ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ് സി പോരാട്ടത്തില്‍ സൗദി അറേബ്യയാണ് അര്‍ജന്റീനയുടെ എതിരാളി. ഗ്രൂപ് ഡിയില്‍ രാത്രി 10 ന് (ഇന്ത്യന്‍ സമയം 12.30) അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സ് കിരീടം നിലനിര്‍ത്തുകയെന്ന അപൂര്‍വ സ്വപ്നവുമായി ബൂട്ടുകെട്ടും. കിലിയന്‍ എംബാപെയുടെ സംഘത്തിനെതിരെ ആസ്ട്രേലിയയാണ് അണിനിരക്കുന്നത്.