എന്റെ മരണത്തിനു ഉത്തരവാദി സർക്കാർ ആണ്; കുറിപ്പെഴുതി വെച്ച് യുവാവ് ആത്മഹത്യ ചെയ്തു.

ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം കൊറോണ വരില്ല ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും

എന്റെ മരണത്തിനു ഉത്തരവാദി സർക്കാർ ആണ്;  കുറിപ്പെഴുതി വെച്ച് യുവാവ്  ആത്മഹത്യ ചെയ്തു.


കോട്ടയം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കടക്കെണിയിലായ ഹോട്ടല്‍ ഉടമ ആത്മഹത്യ ചെയ്തു. കുറിച്ചി ഔട്ട് പോസ്റ്റില്‍ വിനായക ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് സരിന്‍ മോഹന്‍ (38) ആണ് കഴിഞ്ഞദിവസം പുലര്‍ച്ചെ ട്രെയിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്.

 

വിദേശത്തായിരുന്ന സരിൻ തിരികെ നാട്ടിലെത്തിയ ശേഷമാണ് കുറിച്ചിയിൽ ഹോട്ടൽ ആരംഭിച്ചത്. ഹോട്ടലിൽ നിന്ന് നന്നായി വരുമാനം ലഭിച്ചതോടെ ഇയാൾ കുറിച്ചിയിൽ ഇതേ കെട്ടിടത്തിൽ തന്നെ ടെക്സ്റ്റൈൽ ഷോപ്പിനും സ്പെയർ പാട്സ് കടയ്ക്കുമായി ക്രമീകരണങ്ങൾ നടത്തി. രണ്ടാം കോവിഡ് തരംഗത്തിൽ ലോക്ഡൗൺ വരികയും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം ഇല്ലാതെ വരികയും ചെയ്തു. ഇതോടെ സരിന്റെ ഹോട്ടലിലും പ്രതിസന്ധിയുണ്ടായി.

ഹോട്ടലിനും ടെക്സ്റ്റൈൽസിനും സ്പെയർ പാട്സ് കടയ്ക്കുമായി ഒരു മാസം 35000 രൂപയായിരുന്നു വാടകയായി നൽകേണ്ടിയിരുന്നത്.
പല സ്ഥലത്തുനിന്നും കടംവാങ്ങിയും പണയംവെച്ചുമാണ് സരിൻ ഹോട്ടലിന്റെയും കെട്ടിടത്തിന്റെയും വാടകക്കും വീട്ടുചെലവിനും പണം കണ്ടെത്തിയിരുന്നത്. ഇതോടെ സാമ്പത്തിക പ്രതിസന്ധി വർധിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

കടംവാങ്ങിയ പണം ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്നും ആളുകൾ ശല്യം ചെയ്തു തുടങ്ങിയതോടെ പിടിച്ചു നിൽക്കാനാവാതെയാണ് സരിൻ ആത്മഹത്യ ചെയ്തതതെന്ന് ബന്ധുക്കൾ പറഞ്ഞു.


ഇളയ കുട്ടിയായ സിദ്ധാർത്ഥ് ഓട്ടിസം ബാധിതനാണ്. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ശേഷം, കുറിച്ചി ലെവൽ ക്രോസിനു സമീപത്തു വച്ച് കോട്ടയം ഭാഗത്തു നിന്നും തിരുവനന്തപുരത്തേ്ക്കു പോയ ചെന്നൈ സൂപ്പർ ഫാസ്റ്റിനു മുന്നിൽ സരിൻ ചാടുകയായിരുന്നുവെന്നാണ് വിവരം. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ഭാര്യ:രാധു മോഹൻ, മക്കൾ: കാർത്തിക (ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി), സിദ്ധാർത്ഥ് (കണ്ണൻ).

അശാസ്ത്രീയമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് തന്റെ ജീവിതം തകര്‍ത്തതെന്നും സര്‍ക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പെഴുതിയാണ് സരിന്‍ ജീവനൊടുക്കിയത്. തന്റെ മരണത്തോട് കൂടിയെങ്കിലും മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ രക്ഷിക്കണമെന്നും ഇയാള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്

Also read : ശനിയാഴ്ച വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി.


ബിവറേജിൽ ജനങ്ങൾക്ക് തിങ്ങിക്കൂടാം, ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം, ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിക്കാം, രാഷ്ട്രീയ പാർട്ടികൾക്ക് പൊതു യോഗങ്ങൾ നടത്താം, പക്ഷെ ഹോട്ടലിൽ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചാൽ മാത്രം കോവിഡ് വരുമെന്ന് പറയുന്ന സർക്കാർ തീരുമാനം അശാസ്ത്രീയമാണെന്ന് സരിൻ ആരോപിക്കുന്നു.

‘എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്. എന്റെ മരണത്തിനു ഉത്തരവാദി ഈ സർക്കാർ ആ.ണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് ഞാൻ’, സരിൻ ഫേസ്‌ബുക്കിൽ എഴുതി.