സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ശക്തരായ യു എ ഇയെ നേരിടും.

സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ശക്തരായ യു എ ഇയെ നേരിടും.


 

സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ശക്തരായ യു എ ഇയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഒമാനെ സമനിലയിൽ പിടിച്ച ആത്മവിശ്വാസത്തിൽ ആണ് ഇന്ത്യ ഇറങ്ങുന്നത്.

ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ തന്നെ പരിശീലകൻ സ്റ്റിമാച് ഇന്ന് വരുത്തും. കഴിഞ്ഞ മത്സരത്തിൽ 10 താരങ്ങൾക്ക് അരങ്ങേറ്റം നടത്താൻ അവസരം നൽകിയ സ്റ്റിമാച് ഇന്നും സ്ക്വാഡിൽ പരീക്ഷണങ്ങൾ നടത്തും.

കഴിഞ്ഞ കളിയിൽ ഗോൾ നേടിയ മൻവീർ ഇന്നും ഇന്ത്യൻ അറ്റാക്കിനെ നയിക്കും. കഴിഞ്ഞ കളിയിൽ സബ്ബായി എത്തി ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം നടത്തിയ മലയാളി താരം മഷൂർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും.