വഴിതര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി.

വഴിതര്‍ക്കത്തെ തുടര്‍ന്ന്  ഗൃഹനാഥനെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി.


ആലപ്പുഴ: വഴിതര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി. തുറവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ടോണി ലോറസ് ആണ് മരണപ്പെട്ടത്. 46 വയസായിരുന്നു.കുടുംബക്കാര് തമ്മിലുള്ള വഴിത്തര്ക്കത്തിനൊടുവിലാണ് ടോണി ലോറസിന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായ് ബന്ധപെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോണിയുടെ ബന്ധുക്കളായ അനില്‍, മുരളി, വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഘര്‍ഷത്തില്‍ ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ എടുത്ത ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്