കാത്തിരിപ്പിനൊടുവില്‍ മോട്ടോ ജി 5ജി ഇന്ത്യയില്‍

കാത്തിരിപ്പിനൊടുവില്‍ മോട്ടോ ജി 5ജി ഇന്ത്യയില്‍


ന്യൂഡല്‍ഹി :  കാത്തിരിപ്പിനൊടുവില്‍ 5ജി കരുത്തോടെ മോട്ടോ ജി ഇന്ത്യന്‍ വിപണിയിലെത്തി. നിലവില്‍ ഫ്ളിപ്കാര്‍ട്ടില്‍ മാത്രമാണ് ഈ മോഡല്‍ ലഭിക്കുക. ട്രിപ്പിള്‍ റിയര്‍ ക്യാമറയോടു കൂടി എത്തുന്ന ഫോണിന്റെ ബാറ്ററി ശേഷി 5,000 എം എ എച്ചാണ്.

6 ജിബി റാം 128 ജിബി പതിപ്പില്‍ എത്തിയിരിയ്ക്കുന്ന സ്മാര്‍ട്ട്ഫോണിന് 20,999 രൂപയണ് വില, 24,999 രൂപയാണ് സ്മാര്‍ട്ട്ഫോണിന് ലിസ്റ്റ് ചെയ്തിരിയ്ക്കുന്ന വില എങ്കിലും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വില്‍പ്പന. ഫ്ലിപ്‌കാര്‍ട്ടിലൂടെ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍ പ്രയോജനപ്പെടുത്തി വാങ്ങിയാല്‍ വില വീണ്ടും കുറയും.

6.7 ഇഞ്ച് എല്‍ടിപിഎസ് ഡിസ്‌പ്ലേയാണ് ഫോണില്‍ നല്‍കിയിരിയ്ക്കുന്നത്. 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ കരുത്തുപകരുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറകളാണ് ഫോണില്‍ ഉള്ളത്. 8 മെഗാപികല്‍ അള്‍ട്ര വൈഡ് ആംഗിള്‍ സെന്‍സര്‍, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ട്രിപ്പിള്‍ ക്യാമറിയിലെ മറ്റു സെന്‍സറുകള്‍.

16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഇതിന്റെ സവിശേഷതയാണ്. വോള്‍കാനിക് ഗ്രേ, ഫ്രോസ്റ്റഡ് സില്‍വര്‍ നിറങ്ങളില്‍ മൊബൈൽ ലഭ്യമാണ്.