മദ്യലഹരിയില്‍ പിതാവ്  മകനെ കുത്തി കൊലപ്പെടുത്തി

കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരാണ് ക്രൂരത നടന്നത്. 

മദ്യലഹരിയില്‍ പിതാവ്  മകനെ കുത്തി കൊലപ്പെടുത്തി


കണ്ണൂർ : മദ്യലഹരിയില്‍ പിതാവ്  മകനെ കുത്തി കൊലപ്പെടുത്തി . കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരാണ് ക്രൂരത നടന്നത്.  പയ്യാവൂര്‍ ഉപ്പ് പടന്ന സ്വദേശി ഷാരോണ്‍ ആണ് മരിച്ചത്. സംഭവത്തില്‍ അച്ഛന്‍ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു . മദ്യപിച്ച്‌ വീട്ടിലെത്തിയ സജി മകനുമായി വഴക്കിട്ടിരുന്നു . ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ മകനെ കുത്തി കൊലപ്പെടുത്തിയത് . 

കുത്തേറ്റ് വീണ ഷാരോണിനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . എന്നാല്‍ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു