ഇന്നു നടത്താനിരുന്ന പ്ലസ് വണ്‍ മാതൃക പരീക്ഷ മാറ്റിവച്ചു.
തിരുവനന്തപുരം : ഇന്നു നടത്താനിരുന്ന പ്ലസ് വണ്‍ മാതൃക പരീക്ഷ മാറ്റിവച്ചു. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്തെ പല സ്കൂളുകളിലും നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിയത്. ഇന്നു നടക്കേണ്ടിയിരുന്ന പ്ലസ് വണ്‍/ ഒന്നാം വര്‍ഷ വൊക്കേഷണല്‍ മാതൃക പരീക്ഷകള്‍ എട്ടാം തിയതിയിലേക്ക് മാറ്റിയതായി ഹയര്‍സെക്കന്‍ഡറി പരീക്ഷാ വിഭാഗം സെക്രട്ടറി അറിയിച്ചു.
മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ക്കോ സമയത്തിനോ മാറ്റമില്ല. പരീക്ഷ നടക്കുന്ന ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ഇന്ന് മറ്റു അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അവയും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും അറിയിപ്പിലുണ്ട്. പ്ലസ് വണ്‍ മാതൃക പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍ ഏഴുവരെ നടത്താനാണ് തീരുമാനിച്ചിരുന്നത്. പ്ലസ് വണ്‍ വാര്‍ഷിക പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെയാണ്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും.