ഇന്ത്യയിലെ കോവിഡ് 19 മരണം സംബന്ധിച്ച യഥാര്‍ഥ കണക്ക് ഞെട്ടിക്കുന്നതെന്ന് പഠനം.

ഇന്ത്യയിലെ കോവിഡ് 19 മരണം സംബന്ധിച്ച യഥാര്‍ഥ കണക്ക് ഞെട്ടിക്കുന്നതെന്ന് പഠനം.


ഇന്ത്യയിലെ കോവിഡ് 19 മരണം സംബന്ധിച്ച യഥാര്‍ഥ കണക്ക് ഞെട്ടിക്കുന്നതെന്ന് പഠനം. ഇന്ത്യയില്‍ കോവിഡ് 19 മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 49 ലക്ഷത്തോളം വരുമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ആണ് പഠനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡവലപ്‌മെന്റ് എന്ന ഏജന്‍സിയാണ് പഠനം നടത്തിയത്. രാജ്യത്ത് ഇതുവരെ 4.18 ലക്ഷം പേര്‍ കോവിഡ് മൂലം മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിന്റെ പത്തിരട്ടിയോളമാണ് യഥാര്‍ഥ മരണസംഖ്യയെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.