മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയെ മകന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമം.

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയെ മകന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമം.


തൃശൂര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയെ മകന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമം . ഇന്നലെ രാത്രിയോടെ തൃശൂരിലാണ് ദാരുണമായ സംഭവമുണ്ടായത്.മകന്‍ മനോജിനെ(40) പോലീസ് കസ്റ്റഡിയിലെടുത്തു. പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ സ്വദേശിനി ശ്രീമതി(75)യെയാണ് മകന്‍ മനോജ് കൊല്ലാന്‍ ശ്രമിച്ചത്.ഇവരെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രീമതിയെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതോടെയാണ് എറണാകുളത്തേക്ക് മാറ്റിയത്.

ഇന്നലെ രാത്രിയോടെ മദ്യം വാങ്ങാന്‍ മനോജ് അമ്മയോട് പണം ചോദിച്ചതാണ് പ്രശ്ങ്ങള്‍ക്ക് തുടക്കം. മദ്യം വാങ്ങാന്‍ പണം തരില്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമായി. പിന്നാലെ മനോജ് അമ്മയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ വടക്കേക്കാട് സിഐ കേസെടുത്തു