ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 113 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 113 പോയിന്റ് ഉയര്‍ന്നു


മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 113 പോയിന്റ് ഉയര്‍ന്ന് 43,941 ലും നിഫ്റ്റി 33 പോയിന്റ് ഉയര്‍ന്ന് 12,892 ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഐഷര്‍ മോട്ടോഴ്സ്, ഇന്‍ഡ്സിന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ബിപിസിഎല്‍, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഐഒസി, പവര്‍ഗ്രിഡ് കോര്‍പ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ബജാജ് ഓട്ടോ, എന്‍ ആന്റ്ടി, ഗ്രാസിം, സിപ്ല, ഡോ. റെഡീസ് ലാബ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച്‌ഡിഎഫ്സി ബാങ്ക്, ടൈറ്റാന്‍ കമ്ബനി യുപിഎല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ബിഎസ്‌ഇയിലെ 707 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 271 ഓഹരികള്‍ നഷ്ടത്തിലുമാണ്. 52 ഓഹരികള്‍ക്ക് മാറ്റമില്ല.