കോവിഡിനെ ചുറ്റിപ്പറ്റിയുള്ള തെറ്റായ വിവരങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ലോകാരോഗ്യ സംഘടന.

 കോവിഡിനെ ചുറ്റിപ്പറ്റിയുള്ള തെറ്റായ വിവരങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ലോകാരോഗ്യ സംഘടന.


 കോവിഡിനെ ചുറ്റിപ്പറ്റിയുള്ള തെറ്റായ വിവരങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ).തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങളാണ് ആഗോളതലത്തില്‍ കോവിഡിന്‍റെ സമീപകാല കുതിപ്പിന് ആക്കം കൂട്ടുന്നതെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഒരിടവേളക്കുശേഷം ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളില്‍ കോവിഡ് കേസുകളില്‍ റെക്കോഡ് വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഒമിക്രോണ്‍ വകഭേദമാണ് ഇവിടങ്ങളില്‍ വ്യാപിക്കുന്നത്. ഒമിക്രോണിനെ കുറിച്ചുള്ള മൂന്ന് തെറ്റായ വിവരങ്ങളും ഡബ്ല്യു.എച്ച്‌.ഒ ടെക്നിക്കല്‍ തലവ മരിയ വാന്‍ കെര്‍ഖോവെ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരി അവസാനിച്ചു, ഒമിക്രോണ്‍ മൃദുവാണ്, ഇത് അവസാന വകഭേദമാണ് എന്നീ തെറ്റായ വിവരങ്ങളാണ് ലോകത്ത് വൈറസ് തഴച്ചുവളരാന്‍ കാരണമാകുന്നതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. തെറ്റായ വിവരങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. നിസ്സാരമായി കാണരുത്. തെറ്റായ വിവരങ്ങള്‍ ഒരുപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. മരണനിരക്ക് കുറക്കാനും കോവിഡ് രൂക്ഷമാകുന്നത് തടയാനും വാക്സിന്‍ തന്നെയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഇതുവരെയുള്ളതില്‍ ബി.എ രണ്ട് വകഭേദത്തിനാണ് വ്യാപനശേഷി കൂടുതലെന്നും ഡബ്ല്യു.എച്ച്‌.ഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.കഴിഞ്ഞദിവസങ്ങളില്‍ ആഗോളതലത്തിലുണ്ടായ കേസുകളുടെ വര്‍ധന കണക്കിലെടുത്ത്, കോവിഡ് ലോകത്തുനിന്ന് അപ്രത്യക്ഷമാകാന്‍ സമയമെടുക്കുമെന്ന സൂചന തന്നെയാണ് ഡബ്ല്യു.എച്ച്‌.ഒ നല്‍കുന്നത്. ആഗോളതലത്തില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍നിന്ന് എട്ടു ശതമാനത്തിന്‍റെ വര്‍ധനയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. 1.10 കോടി പുതിയ രോഗികള്‍.