ലോകം ഇനി ഖത്തറിലേക്ക്: ഫുട്ബോൾ വിസ്മയത്തിന് ഇനി നിമിഷങ്ങൾ മാത്രം ബാക്കി.

ലോകം ഇനി ഖത്തറിലേക്ക്: ഫുട്ബോൾ വിസ്മയത്തിന് ഇനി നിമിഷങ്ങൾ മാത്രം ബാക്കി.


ലോകം ഇനി ഖത്തറിലേക്ക്. ലോകകപ്പ് ഫുട്ബോൾ 2022 ൽ പന്തുരളാൻ ഇനി മിനിറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ആതിഥേയരായ ഖത്തറും ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. വർണ്ണാഭമായ ചടങ്ങുകളോടെയാണ് ഖത്തർ തങ്ങളുടെ 12 വർഷത്തെ തയ്യാറെടുപ്പുകളെ ലോകത്തെ കാണിക്കാൻ ഒരുങ്ങുന്നത്.

അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കൊറിയൻ പോപ്പ് താരവും പ്രമുഖ ബാൻഡായ ബിടിഎസിലെ അംഗവുമായ ജങ്കൂക്ക് സംഗീത നീശ ഒരുക്കും. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം തയ്യാറാക്കുന്നതിലും കൊറിയൻ ഗായകൻ ഭാഗമാകും. കൂടാതെ ബ്ലാക്ക് ഐഡ് പീസ്, റോബി വില്യാംസ്, ബോളിവുഡ് താരം നോറ ഫത്തേഹി തുടങ്ങിയവരും പങ്കെടുക്കും. ഇന്ത്യ സമയം രാത്രി എട്ട് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്. 29 ദിവസം നീണ്ട് നിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് ഡിസംബർ 18ന് നടക്കുന്ന ഫൈനലോടെ തിരശ്ശീല വീഴുകയും ചെയ്തു.