രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ!.

രാജ്യത്ത്  കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ!.


 

ന്യൂഡൽഹി.രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറിലുണ്ടാകുമെന്ന് മുന്നറിയിപ്പ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്‍റ് പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് കൈമാറി. മൂന്നാം തരംഗത്തെ നേരിടാന്‍ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

മുതിർന്നവരെപ്പോലെ കുട്ടികളെയും കോവിഡ് ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം രൂപീകരിച്ച സമിതിയുടേതാണ് റിപ്പോര്‍ട്ട്.