2022 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് എന്താണെന്ന് അറിയണ്ടേ!..
ഇന്ത്യക്കാര്‍ എന്താണ് കൂടുതല്‍ ഇന്റര്‍നെറ്റില്‍ നോക്കുന്നത് എന്നതാണ് ഈ സെര്‍ച്ച് വിവരങ്ങളിലൂടെ ലഭ്യമാക്കുന്നത്
ഗൂഗിള്‍ 2022 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരയല്‍ നടത്തിയ ഫലങ്ങള്‍ പുറത്തുവിട്ടു. ഇന്ത്യക്കാര്‍ എന്താണ് കൂടുതല്‍ ഇന്റര്‍നെറ്റില്‍ നോക്കുന്നത് എന്നതാണ് ഈ സെര്‍ച്ച് വിവരങ്ങളിലൂടെ ലഭ്യമാക്കുന്നത്. ഗൂഗിള്‍ ഇയര്‍ ഇന്‍ സെര്‍ച്ച് 2022 പ്രകാരം ഇന്ത്യയില്‍ ഏറ്റവും ട്രെന്‍ഡിംഗ് തിരയല്‍ ഐപിഎല്‍ തന്നെയാണ്. തുടര്‍ന്ന് കോവിനും ഫിഫ ലോകകപ്പും. ഗൂഗിള്‍ സെര്‍ച്ചിലെ 'What is' വിഭാഗത്തില്‍ 'അഗ്നീപഥ് സ്കീം എന്നത് എന്താണ്' എന്നതാണ് ഇന്ത്യക്കാര്‍ കൂടുതലായി തിരഞ്ഞത്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ തുടര്‍ന്ന് എന്താണ് NATO, NFT, PFI എന്നിവയും തിരഞ്ഞു. 2022-ലെ ഗൂഗിള്‍ സെര്‍ച്ചിലെ 'Near me' എന്ന വിഭാഗത്തില്‍ 'കോവിഡ് വാക്സിന് സെന്റര്‍' എന്ന താണ് ഒന്നാം സ്ഥാനത്ത്. ഒപ്പം 'സ്വിമ്മിംഗ് പൂള്', 'വാട്ടര്‍ പാര്‍ക്ക്', 'സിനിമകള്‍' എന്നിവ ഏറ്റവും കൂടുതലായി തുടര്‍ന്ന് ഈ വിഭാഗത്തില്‍ സെര്ച്ച്ചെയ്തത്.
വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ..
ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപൂര്‍ ശര്‍മ്മയാണ് ഒന്നാമത്. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തി.2022-ല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ലതാ മങ്കേഷ്കറിന്റെ മരണം വാര്‍ത്തകളില്‍ ഒന്നാമതായി.