ബസിൽ മൊബൈൽ ഫോൺ മറന്നു വച്ചു, ഓട്ടോ പിടിച്ച് സ്വകാര്യ ബസിനു പിന്നാലെ പാഞ്ഞ് , ബസിനുള്ളില്‍ കയറി യാത്രക്കാരനായ യുവാവിന്റെ മുണ്ട് പറിച്ചോടി.

ബസിനു പിന്നാലെ 7 കിലോമീറ്റര്‍ ഓട്ടോയില്‍ എത്തി ബസിനുള്ളില്‍ കയറി പൊരിഞ്ഞ അടിയുണ്ടാക്കിയ ശേഷമാണ് യാത്രക്കാരനായ യുവാവിന്റെ ഉടുമുണ്ടും പറിച്ച്‌ ഓടിയത്.

ബസിൽ മൊബൈൽ ഫോൺ മറന്നു വച്ചു, ഓട്ടോ പിടിച്ച് സ്വകാര്യ ബസിനു പിന്നാലെ പാഞ്ഞ് , ബസിനുള്ളില്‍ കയറി യാത്രക്കാരനായ യുവാവിന്റെ മുണ്ട് പറിച്ചോടി.


തൊടുപുഴ ∙ മൊബൈൽ ഫോൺ സ്വകാര്യ ബസിൽ മറന്നു വച്ച ശേഷം നഗരത്തിൽ നിന്ന് ഓട്ടോ പിടിച്ച് ബസിനു പിന്നാലെ പാഞ്ഞ മദ്യപൻ ബസിൽ കയറി യാത്രക്കാരന്റെ മുണ്ട് പറിച്ചോടി. കഴിഞ്ഞ ദിവസം രാത്രി  അഞ്ചിരി ഭാഗത്തായിരുന്നു സംഭവം.

ബസിനു പിന്നാലെ 7 കിലോമീറ്റര്‍ ഓട്ടോയില്‍ എത്തി ബസിനുള്ളില്‍ കയറി പൊരിഞ്ഞ അടിയുണ്ടാക്കിയ ശേഷമാണ് യാത്രക്കാരനായ യുവാവിന്റെ ഉടുമുണ്ടും പറിച്ച്‌ ഓടിയത്. ഇതിനിടെ ഓട്ടം വിളിച്ചു കൊണ്ടു വന്ന ഓട്ടോറിക്ഷയുടെ കണ്ണാടിച്ചില്ല് മദ്യപന്റെ കൈ തട്ടി പൊട്ടി.

ഇതിനു ശേഷം യുവാവിന്റെ മുണ്ട് കയ്യില്‍ പിടിച്ച്‌ റോഡിലൂടെ ഇരുട്ടില്‍ പാഞ്ഞ ഇയാളെ ഓട്ടോ ഡ്രൈവറും നാട്ടുകാരും പിന്നാലെ വാഹനത്തില്‍ പോയി തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തൊടുപുഴ നഗരത്തില്‍ ഓടുന്ന ഓട്ടോറിക്ഷ തൊഴിലാളിയുടെ ഓട്ടത്തിന്റെ കൂലിയും ഒപ്പം കണ്ണാടിച്ചില്ലും നഷ്ടമായി