ഇന്ന് തൈപ്പൂയം

 ഈ ദിവസം ഭക്തർ  കാവടി എടുത്ത് നൃത്തമാടി അതിലെ ഔഷധ വസ്തുക്കളാൽ വിഗ്രഹത്തിൽ അഭിഷേകം ചെയ്യാറുണ്ട് 

ഇന്ന്  തൈപ്പൂയം


മകരമാസത്തിലെ  പൂയം നക്ഷത്രമാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്.  ശിവപുത്രനും, ദേവസേനാധിപനുമായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനമായും, സുബ്രഹ്മണ്യൻ താരകാസുരനെ നിഗ്രഹിച്ച ദിവസമായും ഇന്നേ ദിവസം കരുതിപ്പോരുന്നു.

ശത്രു സംഹാരം ചെയ്തു വരുന്ന സുബ്രഹ്മണ്യനെ സ്വീകരിക്കുന്നതിന് സഹ പടയാളികൾ തങ്ങളുടെ വില്ലിൽ പൂക്കൾ കെട്ടി അലങ്കരിച്ച് ഭക്ത ജനങ്ങൾക്കൊപ്പം ആനന്ദ നൃത്തമാടും അദ്ദേഹത്തിന്റെ   ദേഹത്ത് ഏറ്റിരുന്ന  മുറിവുകൾ ശമിക്കുന്നതിന് ശരീരം ഔഷധ ജലത്താൽ അഭിഷേകം ചെയ്കയും ചെയ്തതിന്റെ സ്മരണയ്ക്കായി  ഈ ദിവസം ഭക്തർ  കാവടി എടുത്ത് നൃത്തമാടി അതിലെ ഔഷധ വസ്തുക്കളാൽ വിഗ്രഹത്തിൽ അഭിഷേകം ചെയ്യാറുണ്ട്