ഇന്ന് ദീപാവലി ദീപങ്ങളുടെ ഉത്സവം.

ഇന്ന് ദീപാവലി ദീപങ്ങളുടെ ഉത്സവം.


 

ഇന്ന് ദീപാവലി. ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ദീപാവലി ദീപങ്ങളുടെ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. തിൻമയ്‌ക്ക് മേൽ നൻമ നേടിയ വിജയത്തെ ദീപാവലിയായി ആഘോഷിക്കുന്നു. മനുഷ്യമനസ്സുകളിലെ അന്ധകാരത്തെ അകറ്റി വെളിച്ചം കൊണ്ടുവരുക എന്നതാണ് ഈ ദിവസം നമുക്ക് നൽകുന്ന സന്ദേശം. അജ്ഞതയിൽ നിന്ന് ജ്ഞാനപ്രകാശത്തിലേക്ക്,അധർമ്മത്തിൽ നിന്ന് ധർമ്മത്തിലേക്ക് എന്നതിന്റെയൊക്കെ പ്രതീകമാണ് സന്ധ്യാ ദീപങ്ങൾ. അതുകൊണ്ടുതന്നെയാണ് ഇത് ദീപങ്ങളുടെ ഉത്സവമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും. അശ്വനി മാസത്തിലെ കൃഷ്ണപക്ഷ (കറുത്തവാവിലെ)ചതുർദ്ദശിയാണ് ദീപാവലിയായി ഭാരതത്തിലാഘോഷിക്കുന്നത്. മലയാളത്തിലത് തുലാമാസത്തിലാഘോഷിക്കുന്നു. പടക്കം പൊട്ടിച്ചും, ദീപം തെളിച്ചും, മധുരം നൽകിയും ദീപാവലി ആഘോഷത്തിന്റെ നിറവിലാകുന്ന നാടും നഗരവും.

ഹിന്ദു, ജൈന, സിഖം മത വിശ്വാസികള്‍ ദീപാവലി ആഘോഷിക്കുന്നു. മണ്‍ചെരാതുകളില്‍ വിളക്ക് കത്തിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കപ്പെടുന്നു.

തിന്മക്കു മേല്‍ നന്മ നേടിയ വിജയമായാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ലക്ഷ്മീ ദേവിക്കായി പൂജകള്‍ അര്‍പ്പിച്ചു കൊണ്ടാണ് ദീപാവലിയുടെ തുടക്കം. ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും ദേവതയാണ് ലക്ഷ്മീ ദേവി. ലക്ഷ്മീ ദേവിയെ ദീപാവലി ദിവസം പൂജിച്ചാല്‍ അത് വര്‍ഷം മുഴുവന്‍ ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കും എന്നാണ് വിശ്വാസം.

ദീപാവലി ആഘോഷങ്ങള്‍ക്ക് പുറകില്‍ നിരവധി കഥകളുണ്ട്. രാമരാവണ യുദ്ധിത്തില്‍ രാവണനെ വധിച്ച ശേഷം വിജയശ്രീലാളിതനായി രാമന്‍ അയോദ്ധ്യയിലെത്തിയതിന്റെ ആഘോഷമാണ് ദീപാവലി എന്നൊരു വിശ്വാസമുണ്ട്. രാമനും സീതയും ലക്ഷമണനും 14 വര്‍ഷത്തെ വനവാസത്തിനായി കാട്ടിലേക്ക് തിരിക്കുകയും. സീതയെക്കണ്ട് മതിമറന്ന രാവണന്‍ സീതയെ തട്ടിക്കൊണ്ട് പോവുകയും ചെയ്തു. ശേഷം 10 ദിവസത്തെ യുദ്ധത്തിനൊടുവില്‍ അസുരരാജാവായ രാവണനെ ശ്രീരാമന്‍ വധിക്കുകയും അതിന്റെ സന്തോഷത്തിലാറാടിയാണ് ദീപാവലി ആഘോഷിക്കുകയും ചെയ്യുന്നതെന്നൊരു വിശ്വാസമുണ്ട്.മറ്റൊരു ഐതിഹ്യം എന്ന് പറഞ്ഞാല്‍ ലക്ഷ്മീ ദേവിയുടേയും മഹാവിഷ്ണുവിന്റേയും വിവാഹദിനമാണ് ദീപാവലി ആഘോഷിക്കുന്നത് എന്നൊരു കഥയുമുണ്ട്. ഗണപതി, കാളി എന്നിവരുടെ അനുഗ്രഹാശിസ്സുകള്‍ ധാരാളം ലഭിക്കുന്ന ഒരു ദിവസമാണ് ദീപാവലി. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിവസം നിരത്തുകളിലും വീടുകളിലും എല്ലായിടത്തും ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നു. പൂക്കള്‍ കൊണ്ടും വര്‍ണപ്പൊടികള്‍ കൊണ്ടും രംഗോലി തീര്‍ത്ത് ആലങ്കരിക്കുന്നു

പടക്കങ്ങളും മറ്റും കൊണ്ട് ഇടിമുഴക്കം ഉണ്ടാക്കുന്ന ശബ്ദത്തില്‍ ആയിരിക്കും ആഘോഷം. പല കാരണങ്ങള്‍ കൊണ്ടാണ് ദീപാവലി ആഘോഷം പൂര്‍ണതയില്‍ എത്തുന്നത്. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിനും മറ്റുമായി വീടുകളിലും ക്ഷേത്രങ്ങളിലും നിരവധി പൂജകളും മറ്റും നടത്തുന്നു. ഇരുട്ട് നിറഞ്ഞ ജീവിതത്തിന് വെളിച്ചം വീശുക എന്ന അര്‍ത്ഥത്തിലാണ് പലപ്പോഴും ദീപാവലി ദീപങ്ങളുടെ ആഘോഷമാക്കി മാറ്റുന്നത്.

വീട്ടിലേക്ക് ദേവിയെ ആനയിക്കുന്നതിനായി വീടിന്റെ മുറ്റത്ത് നിരവധി കോലങ്ങളും പുഷ്പങ്ങളും വെച്ച് പൂക്കളവും രംഗോലിയും തീര്‍ക്കുന്നു. സീതാദേവിയെ നേടി വിജയശ്രീലാളിതനായി വന്ന രാമനെ വരവേല്‍ക്കാനാണ് ഇത്തരം ഒരുക്കളങ്ങളെല്ലാം തന്നെ നടത്തുന്നതും. ഇതു കൂടാതെ ദീപാവലി ദിവസം മറ്റ് പല ആഘോഷങ്ങളും ഉണ്ടാവുന്നു. പല പ്രധാനപ്പെട്ട കളികളും ചൂതുകളിയും മറ്റും നടത്തുന്നു. ഇത് ദീപാവലി ദിവസം നിങ്ങള്‍ക്ക് ഐശ്വര്യം കൊണ്ട് വരും എന്നാണ് വിശ്വാസം. മഹാവിഷ്ണുവിനോടൊപ്പം ലക്ഷ്മീ ദേവി ചൂതുകളിക്കും ഈ ദിവസം എന്നതിന്റെ പ്രതീകമായാണ് ഇത്തരം ആചാരം പലരും നടത്തുന്നത്.