ഐ എസ് എല്ലില്‍ ഇന്ന് ജീവന്മമരണ പോരാട്ടം;ജയിക്കുന്നവര്‍ പ്ലേ ഓഫില്‍.

ഇന്ന് വിജയിക്കുന്നവര്‍ക്ക് പ്ലേ ഓഫിലെ അവസാന സ്ഥാനം സ്വന്തമാക്കാന്‍ ആകും

ഐ എസ് എല്ലില്‍ ഇന്ന് ജീവന്മമരണ പോരാട്ടം;ജയിക്കുന്നവര്‍ പ്ലേ ഓഫില്‍.


ഐ എസ് എല്ലില്‍ ഇന്ന് ജീവന്മമരണ പോരാട്ടം തന്നെയാണ് നടക്കുന്നത്. ഇന്ന് ഒരു വിജയം കൊണ്ട് പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈ സിറ്റിക്കും ചെന്നൈയിന്‍ എഫ് സിക്കും ആകും. മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോള്‍ അരീനയുല്‍ വെച്ചാണ് ചെന്നൈയിനും മുംബൈ സിറ്റിയും ഇന്ന് കൊമൊ കോര്‍ക്കുന്നത്. മുംബൈ സിറ്റിക്ക് 17 മത്സരങ്ങളില്‍ 26 പോയന്റും, ചെന്നൈയിന് 16 മത്സരങ്ങളില്‍ നിന്ന് 25 പോയന്റുമാണ് ഉള്ളത്.

ഇന്ന് വിജയിക്കുന്നവര്‍ക്ക് പ്ലേ ഓഫിലെ അവസാന സ്ഥാനം സ്വന്തമാക്കാന്‍ ആകും. ഇന്ന് സമനില ആവുകയാണെങ്കില്‍ ചെന്നൈയിന്റെ അവസാന മത്സരമാകും ആര് സെമിയില്‍ എത്തും എന്ന് തീരുമാനിക്കുക. അവസാന മത്സരത്തില്‍ ഗോവയോട് പരാജയപ്പെട്ട മുംബൈ ഇന്ന് ഹോം ഗ്രൗണ്ടാണ് എന്നത് ഊര്‍ജ്ജം നല്‍കും. ഹോം ഗ്രൗണ്ടില്‍ മികച്ച റെക്കോര്‍ഡ് ആണ് മുംബൈ സിറ്റിക്ക് ഉള്ളത്.

മറുവശത്തുള്ള ചെന്നൈയിന്‍ മികച്ച ഫോമിലാണ്. അവസാന ആറു മത്സരങ്ങളില്‍ ചെന്നൈയിന്‍ പരാജയം അറിഞ്ഞിട്ടില്ല. മാത്രമല്ല അവസാന മൂന്ന് എവേ മത്സരങ്ങളും വിജയിക്കാനും ചെന്നൈയിനായിരുന്നു.