ടോക്യോ ഒളിംപിക്‌സ് നീട്ടിവെക്കാന്‍ സാധ്യത.

2020 ജൂലൈ 24 മുതല്‍ ആഗസ്റ്റ് 9 വരെയാണ് ഒളിംപിക്‌സ് നടത്താന്‍ നിശ്ചയിച്ചിരുന്നത്

ടോക്യോ ഒളിംപിക്‌സ്  നീട്ടിവെക്കാന്‍ സാധ്യത.


ടോക്യോ: കോറോണയുടെ പശ്ചാത്തലത്തില്‍ ടോക്യോ ഒളിംപിക്‌സ്  നീട്ടിവെക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച്‌ സൂചന നല്‍കി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെ. ഒളിമ്ബിക്‌സ് നടത്തിപ്പിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് സമിതി ജപ്പാന് നാലാഴ്ചത്തെ സമയം നല്‍കിയിരിക്കുകയാണ്.

2020 ജൂലൈ 24 മുതല്‍ ആഗസ്റ്റ് 9 വരെയാണ് ഒളിംപിക്‌സ്  നടത്താന്‍ നിശ്ചയിച്ചിരുന്നത്.താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഒളിംപിക്‌സില്‍ പങ്കെടുക്കാനില്ലെന്ന് കാനഡ പ്രഖ്യാപിച്ചു കഴിഞ്ഞു.

എന്നാല്‍, ഒളിംപിക്‌സ് റദ്ദാക്കില്ലെന്നും മാറ്റിവെക്കുന്നത് പരിഗണിക്കാമെന്നും അന്താരാഷ്ട്ര ഒളിംപിക്‌സ്  സമിതി അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ ഉടനുണ്ടാകും.