ടോക്യോ ഒളിംപിക്സ് മാറ്റിവെച്ചു.
കൊറോണ വൈറസ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം
ടോക്കിയോ: കൊറോണ വൈറസ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ ടോക്യോ ഒളിംപിക്സ് മാറ്റിവെച്ചു. 2021 ലേക്ക് ഒളിംപിക്സ് മാറ്റിവെച്ചിരിക്കുന്നതായി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് ജപ്പാനും രാജ്യാന്തര ഒളിംപിക്സ് സമിതിയും തമ്മില്‍ ധാരണയിലെത്തി ശേഷമാണ് പ്രഖ്യാപനമുണ്ടായത്. 2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ഒളിംപിക്സ് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. താരങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി കാനഡ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഒളിംപിക്സില്‍ പങ്കെടുക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഒളിമ്ബിക്സ് നടത്തിപ്പിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി ജപ്പാന് നാലാഴ്ചത്തെ സമയം നല്‍കിയിരിന്നു.