കൊല്ലം ജില്ലയില്‍ 11 പഞ്ചായത്തുകളിൽ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ;പുതുക്കിയ പട്ടിക .

കൊല്ലം ജില്ലയില്‍  11 പഞ്ചായത്തുകളിൽ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ;പുതുക്കിയ പട്ടിക .


പ്രാദേശിക തലത്തിലെ കോവിഡ് നിയന്ത്രണത്തിന് പുതുക്കിയ പട്ടിക അനുസരിച്ച് 11 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാന നിയന്ത്രണവും മറ്റിടങ്ങളില്‍ കാറ്റഗറിക്ക് അനുസരിച്ച് നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.

 

ഡി വിഭാഗം(15 ശതമാനത്തിന് മുകളില്‍)-കരീപ്ര, എഴുകോണ്‍, വെട്ടിക്കവല, കുളക്കട, ചിറക്കര, മയ്യനാട്, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, നെടുമ്പന, കുളത്തൂപ്പുഴ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

 

സി വിഭാഗം(10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയില്‍)-കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍ മുനിസിപ്പാലിറ്റികള്‍, വെളിനല്ലൂര്‍, വിളക്കുടി, ഇടമുളയ്ക്കല്‍, പിറവന്തൂര്‍, പട്ടാഴി വടക്കേകര, തൃക്കരുവ, വെളിയം, പോരുവഴി, കുമ്മിള്‍, ആദിച്ചനല്ലൂര്‍, കുന്നത്തൂര്‍, കടയ്ക്കല്‍, തേവലക്കര, ഓച്ചിറ, കൊറ്റങ്കര, ഇളമ്പള്ളൂര്‍, ചടയമംഗലം, കുണ്ടറ, ഏരൂര്‍, ഈസ്റ്റ് കല്ലട, അലയമണ്‍, പവിത്രേശ്വരം, ശൂരനാട് സൗത്ത്, ചാത്തന്നൂര്‍, ക്ലാപ്പന, ശാസ്താംകോട്ട ഗ്രാമപഞ്ചായത്തുകള്‍

.ബി വിഭാഗം(അഞ്ചു ശതമാനത്തിനും 10 ശതമാനത്തിനും ഇടയില്‍)-പെരിനാട്, ഇളമാട്, ചവറ, നിലമേല്‍, മേലില, ശൂരനാട് നോര്‍ത്ത്, ചിതറ, പേരയം, അഞ്ചല്‍, പൂയപ്പള്ളി, പന്മന, കുലശേഖരപുരം, വെസ്റ്റ് കല്ലട, പത്തനാപുരം, മൈലം, പൂതക്കുളം, നെടുവത്തൂര്‍, തെക്കുംഭാഗം, തൊടിയൂര്‍, ഇട്ടിവ, നീണ്ടകര, തലവൂര്‍, മൈനാഗപ്പള്ളി, തഴവ, പട്ടാഴി, പനയം ഗ്രാമപഞ്ചായത്തുകള്‍.

 

എ വിഭാഗം(അഞ്ച് ശതമാനത്തില്‍ താഴെ)-കരവാളൂര്‍, തെന്മല, ആലപ്പാട്, ആര്യങ്കാവ്, മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്തുകള്‍.നാളെ(8 )മുതലാണ് ഇവിടങ്ങളില്‍ നിയന്ത്രണം .