വടംവലി മത്സരം (Tug of war)

ഗ്യാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന രണ്ടാമത് അഖില കേരളാ വടംവലി മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

വടംവലി മത്സരം (Tug of war)


 

വടംവലി മത്സരം (Tug of war)

രണ്ട് സംഘങ്ങളുടെ ബലപരീക്ഷണം നേരിട്ട് നടത്തപ്പെടുന്ന ഒരു കായികവിനോദമാണ് വടംവലി,കേരളത്തിൽ പല സ്ഥലങ്ങളിലും ഒരു വിനോദമായി വടം വലി നടത്താറുണ്ട്. . കേരളത്തിൽ ഏകദേശം 400 ഓളം പ്രഫഷണൽ വടംവലി ടീമുകൾ ഉണ്ട്.നെഹ്യജി ഉള്ളനാട് പാലാ ,ആഹാ നീലൂർ ,സമന്വയ പറവൂർ ,കിംഗ്സ് പറവൂർ ,മീനച്ചിൽ സെവൻസ് പാലാ ,ആഹാ എടപ്പാൾ ,ന്യൂസ്റ്റാർ പൊൻകുന്നം ,തൈമ തങ്കമണി,ഗ്രാൻഡ് സ്റ്റാർ പുളിക്കൽ, സെവൻസ് കോട്ടക്കൽ,കെ വൈ എം പുളിക്കൽ,അലയൻസ് എളമക്കര, ബാനം, ധർമശാസ്താ കരിച്ചേരി ,.ഷാഡോസ് കരിയോട്,നാസ് കോളിയാടി, ഫ്രണ്ട്സ് കല്ലുള്ളതോട് തുടങ്ങിയ ടീമുകൾ ആണ് പ്രമുഖർ. കേരളത്തിലെ എല്ലാ ജില്ലകൾക്കും തങ്ങളുടേതായ അസ്സോസിയേഷനുകളും മത്സര നിയമങ്ങളും ഉണ്ട്. രണ്ട് കാറ്റഗറിയിലാണ് സാധാരണ മത്സരം നടക്കാറുള്ളത്.ഒന്ന് തൂക്കം അടിസ്ഥാനമാക്കിയും മറ്റേത് ഹെവി വൈറ്റ് കാറ്റഗറി ആയും

ഇതാ ഒരു വെറൈറ്റി വടംവലി മത്സരം കൊല്ലത്തും 

കായിക കരുത്തിന്റെ മാസ് മരികതകൊണ്ട് മനുഷ്യമനസ്സിൽ ആവേശം നിറച്ച് അടിപതറാത്ത പാദങ്ങൾകൊണ്ട് മനോഹരമായ ചുവടുകൾ വെക്കാൻ കമ്പക്കയറിന്റെ സൂത്രവാക്യങ്ങൾ കണ്ണിലും കാലിലും കൈപിടിയിലും കോർത്തിണക്കി എതിരാളിയുടെ ഏത് വമ്പിനെയും തച്ചുടക്കാൻ പ്രഹര ശേഷിയുള്ള കേരളക്കരയിലെ പ്രഗത്ഭരായ വടംവലി ടീമുകളെ അണിനിരത്തികൊണ്ട് ഗ്യാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന രണ്ടാമത് അഖില കേരളാ വടംവലി മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു 

വടംവലിയുടെ ചൂടും,ചൂരും ഏറ്റുവാങ്ങിയ 480 വെയ്റ്റ് കാറ്റഗറിയിൽ ഇതാ ഒരു പുതിയ പോരാട്ട കളത്തിന് വേദി ഒരുങ്ങുന്നു, കയർ വ്യവസായത്തിന്റേയും, കശുവണ്ടി വ്യവസായത്തിന്റേയും ഈറ്റില്ലമെന്ന് പേരുകേട്ട ദേശിങനാടിന്റെ മണ്ണിൽ നെടുമ്പനയുടെ കളിയങ്കത്തട്ടിൽ...!!!!

ഗ്യാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന രണ്ടാമത് അഖില കേരളാ വടംവലി മത്സരം...!!!

ഒന്നാം സമ്മാനം  11,111 രൂപയും മുട്ടനാടും എവറോളിംഗ് ട്രോഫിയും..

രണ്ടാം സമ്മാനം  8001 രൂപയും എവറോളിംഗ് ട്രോഫിയും

മൂന്നാം സമ്മാനം  6001 രൂപയും എവറോളിംഗ് ട്രോഫിയും

നാലാം സമ്മാനം 4001 രൂപയും എവറോളിംഗ് ട്രോഫിയും 

അഞ്ച് മുതൽ എട്ട് വരെ  2001 രൂപാ വീതം

സ്ഥലം -മുട്ടയ്ക്കാവ്, കണ്ണനല്ലൂർ

തിയതി -ഒക്ടോബർ 4 വെള്ളി

തൂക്കം - 480 KG 8 പേർ

സമയം-7 PM

രജിസ്ട്രേഷൻ ഫീ - 500

നിയന്ത്രണം - സൗത്ത് കേരളാ അസോസിയേഷൻ

Contact- 8157037325,  9539126798,  9961496395

20 ടീമിൽ കൂടുതൽ വന്നാൽ 12 th പ്രൈസ് വരെ നല്കുന്നു