ട്വന്റി 20 ലോകകപ്പ് : ആദ്യ പോരാട്ടം ആരംഭിച്ചു .

ആദ്യ മത്സരത്തില്‍ നമീബിയക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.

ട്വന്റി 20 ലോകകപ്പ് : ആദ്യ പോരാട്ടം ആരംഭിച്ചു .


ഗീലോംഗ്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ നമീബിയക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.ഏഷ്യാ കപ്പ് വിജയിച്ച ടീം മികച്ച ആത്മവിശ്വാസത്തിലാണെന്ന് ശ്രീലങ്കന്‍ ക്യാപ്ടന്‍ ദാസുന്‍ ശനക അറിയിച്ചു. ടോസ് ലഭിച്ചിരുന്നെങ്കില്‍ ബൗളിംഗ് തന്നെ തിരഞ്ഞെടുക്കുമായിരുന്നു എന്ന് നമീബിയന്‍ ക്യാപ്ടന്‍ ജെറാര്‍ഡ് ഇരാസ്മസ് പറഞ്ഞു.

16 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ പങ്കെടുക്കുന്നത്. യോഗ്യതാ റൗണ്ടിന് ശേഷം, ഈ മാസം 22 മുതലാണ് സൂപ്പര്‍ 12 റൗണ്ട് ആരംഭിക്കുക. ഇന്ത്യ ഉള്‍പ്പെടെ 8 ടീമുകള്‍ സൂപ്പര്‍ 12ന് യോഗ്യത നേടിക്കഴിഞ്ഞു. യോഗ്യതാ റൗണ്ട് കഴിഞ്ഞെത്തുന്ന 4 ടീമുകള്‍ കൂടി ഈ റൗണ്ടില്‍ മാറ്റുരയ്‌ക്കും. ആദ്യ മത്സരത്തില്‍ ബദ്ധവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍. 23ന് എംസിജിയിലാണ് മത്സരം. നവംബര്‍ 13നാണ് ഫൈനല്‍. നാളെ നടക്കുന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയന്‍ ആഭ്യന്തര ടീമിനോട് പരാജയപ്പെട്ടിരുന്നു.