രണ്ട്‌ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു!

ജില്ലയില്‍ ഇന്നും നാളെയുമാണ്‌ കളക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌

രണ്ട്‌ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു!


ഇരട്ട കൊലപാതകങ്ങളെ തുടര്‍ന്ന്‌ ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്നും നാളെയുമാണ്‌ കളക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. കൂട്ടം കൂടുന്നതിനും സംഘം ചേരുന്നതിനും അനുമതിയില്ല. പ്രതിഷേധ പ്രകടനങ്ങള്‍ കൂടുതല്‍ സംഘര്‍ഷത്തിന്‌ ഇടയാക്കുമെന്ന്‌ വിലയിരുത്തലിലാണ്‌ തീരുമാനം. 12 മണിക്കൂറുകളുടെ വ്ൃത്യാസത്തില്‍ പതിനഞ്ച്‌ കിലോമീറ്റര്‍ ദൂരപരിധിയിലാണ്‌ രണ്ട്‌ രാഷ്ട്രീയ കൊലപാതകങ്ങള്‍ ജില്ലയില്‍ നടന്നത്‌.