വിദേശയാത്രയ്ക്ക് മുന്‍പ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ.

വിദേശയാത്രയ്ക്ക് മുന്‍പ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ.


അബുദാബി: വിദേശയാത്രയ്ക്ക് മുന്‍പ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ. കോവിഡിന്റെ പുതിയ വകഭേദം ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് യുഎഇയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയത്. ശൈത്യകാല അവധിക്കും വിനോദ യാത്രയ്ക്കുമായി വിദേശ രാജ്യങ്ങളിലേക്കു പോകുന്നവര്‍ക്കാണ് മുന്നറിയ്പ്പ്. നിലവില്‍ 2, 3 ഡോസ് എടുത്തവര്‍ യാത്രയ്ക്കു മുന്‍പ് മറ്റൊരു ബൂസ്റ്റര്‍ ഡോസ് കൂടി എടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിദേശ രാജ്യങ്ങളിലേക്കു പോകുന്നവര്‍ അതതു രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും വാക്‌സിനേഷന്‍ കാര്‍ഡ് കരുതണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

രോഗലക്ഷണമുള്ളവര്‍ രോഗിബാധയുണ്ടായിട്ടുണ്ടോയെന്ന് പരിശോധ നടത്തി ഉറപ്പുവരുത്തണം.ജനത്തിരക്കില്‍ നിന്ന് അകലം പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.