യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു ; 3​ ദിവസം അവധി, 40ദിവസത്തെ ദുഃഖാചരണം.

യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു ; 3​ ദിവസം അവധി, 40ദിവസത്തെ ദുഃഖാചരണം.


യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു. യു.എ.ഇയിൽ മൂന്ന്​ ദിവസം അവധി, 40ദിവസത്തെ ദുഃഖാചരണം. യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക്​ ശേഷമാണ്​ പ്രസിഡൻഷ്യൽ അഫയേഴ്​സ്​ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്​. 73 വയസായിരുന്നു. രാജ്യത്തെ സായുധ സേനയുടെ പരമോന്നത കമാൻഡറും സുപ്രീം പെട്രോളിയം കൗൺസിലിന്‍റെ ചെയർമാനുമാണ്​. രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിഡന്‍റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്‍റെ മരണത്തെ തുടർന്നാണ്​ 2004 നവംബർ രണ്ടിന് ശൈഖ്​ ഖലീഫ അബൂദബി ഭരണാധികാരിയായും അടുത്ത ദിവസം യു.എ.ഇ പ്രസിഡന്‍റായും ചുമതലയേറ്റത്​. മരണത്തിൽ അനുശോചിച്ച്​ വെള്ളിയാഴ്ച മുതൽ യു.എ.ഇയിൽ ദേശീയപതാക പകുതി താഴ്​ത്തിക്കെട്ടി 40 ദിവസത്തെ ദേശീയ ദുഃഖാചരണം നടത്തും.

എല്ലാ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഫെഡറൽ, പ്രാദേശിക, സ്വകാര്യ സ്ഥാപനങ്ങളിലും മൂന്ന് ദിവസത്തേക്ക് അവധിയും പ്രഖ്യാപിച്ചു. പിതാവ് ശൈഖ്​ സായിദ്​ ആരോഗ്യപ്രശ്‌നങ്ങൾ അഭിമുഖീകരിച്ചപ്പോൾ 1990 അവസാനം മുതൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപസർവ സൈന്യാധിപനുമെന്ന നിലയിൽ പ്രസിഡന്‍റിന്‍റെ ചില ചുമതലകളും നിർവ്വഹിച്ചിരുന്നു. 1948 സെപ്റ്റംബർ ഏഴിനാണ് അബൂദബി എമിറേറ്റിലെ കിഴക്കൻ പ്രവിശ്യയായ അൽഐനിൽ ശൈഖ് സായിദിന്‍റെ മൂത്ത മകനായി ശൈഖ് ഖലീഫ ജനിച്ചത്. ശൈഖ ഹസ്സയാണ് മാതാവ്. അൽഐൻ നഗരത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്