യുജിസി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

യുജിസി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍


ന്യൂഡല്‍ഹി: 2020 യുജിസി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എട്ടുലക്ഷത്തിലധികം പേര്‍ അപേക്ഷിച്ചതില്‍ അഞ്ചുലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതിയത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ പരീക്ഷയുടെ ഫലം ugcnet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

ജൂണില്‍ നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 24 മുതല്‍ നവംബര്‍ 13 വരെയുള്ള തീയതികളിലാണ് നടത്തിയത്. കഴിഞ്ഞദിവസം ഓരോ വിഷയത്തിന്റേയും കട്ട്‌ഓഫ് മാര്‍ക്കും പ്രസിദ്ധീകരിച്ചിരുന്നു.ഉത്തരസൂചികയും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

81 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ നടത്തിയത്. 12 ദിവസങ്ങളിലായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം.